എൻ. ഹരിയുടെ പര്യടനത്തിന്​ തുടക്കം

പാലാ: എൻ.ഡി.എ സ്ഥാനാർഥി എൻ. ഹരിയുടെ മണ്ഡല പര്യടനത്തിന് തുടക്കം. ശനിയാഴ്ച രാവിലെ തലനാട് പഞ്ചായത്തിലെ ചാമപ്പാറയിൽ പര്യടനത്തിൻെറ ഉദ്ഘാടനം പി.സി. ജോർജ് എം.എൽ.എ നിർവഹിച്ചു. തുടർന്ന് മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് കടനാട് പഞ്ചായത്തിലെ കൊല്ലപ്പള്ളിയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന യോഗങ്ങളിൽ എം.എസ്. കരുണാകരൻ, ജെ. പ്രമീളാദേവി, പി.ആർ. മുരളീധരൻ, തിരുവള്ളൂർ മുരളീധരൻ, അഡ്വ. പി.ജെ. തോമസ്, അഡ്വ. ജയസൂര്യൻ, കമലമ്മ രാഘവൻ, രമേശ് കാവിമറ്റം, അഖിൽ രവീന്ദ്രൻ, അഡ്വ. ഷോൺ ജോർജ് എന്നിവർ സംസാരിച്ചു. കേന്ദ്ര സർക്കാറിൻെറ വികസനപദ്ധതികൾ നിരത്തിയാണ് വോട്ട് ചോദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.