മനംനിറച്ച് കേരള കലാമണ്ഡലം കുടമാളൂർ പഠനക്കളരി വാർഷികം

കുടമാളൂർ: കുടമാളൂർ പഠനക്കളരി വാർഷികത്തിൽ കഥകളിയിലും മേളത്തിലും പുതുതലമുറയുടെ അരങ്ങേറ്റം. 10 കുട്ടികൾ കൃഷ്ണവേ ഷത്തിൽ കഥകളിയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ പഞ്ചാരിയിൽ നാലുപേർ തുടക്കംകുറിച്ചു. പഠനക്കളരിയുടെ അഞ്ചാം വാർഷികാഘോഷം കേരള കലാമണ്ഡലം എക്സിക്യൂട്ടിവ് അംഗം കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടി ഉദ്ഘാടനം ചെയ്തു. കുടമാളൂർ 441ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡൻറ് ഡി. ഗോപകുമാർ അധ്യക്ഷതവഹിച്ചു. മനോജ് കുറൂർ അനുഗ്രഹപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷാ ബാലചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഹരികുമാർ, എം.എസ്. ജയകുമാർ, കുടമാളൂർ പൈതൃക ഗ്രാമസേവാസമിതി രക്ഷാധികാരി ടി.എൻ. ശങ്കരപ്പിള്ള, സി.ആർ. വേണുഗോപാൽ, കെ.എസ്. അമ്പിളി, എം.എസ്. ഗോപകുമാർ എന്നിവർ സംസാരിച്ചു. കോട്ടയ്ക്കൽ അപ്പു നമ്പൂതിരി, കലാമണ്ഡലം രാജേന്ദൻ, പനമറ്റം സോമൻ, മാർഗി നാരായണൻ നമ്പൂതിരി എന്നിവരെ ആദരിച്ചു. അരങ്ങേറിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പഠനക്കളരിയിലെ കഥകളി അധ്യാപകൻ കലാമണ്ഡലം ഭാഗ്യനാഥ്, ചെണ്ട അധ്യാപകൻ കലാമണ്ഡലം പുരുഷോത്തമൻ, കഥകളി നടന്മാരായ കലാകേന്ദ്രം ഹരീഷ്, കലാകേന്ദ്രം ബാലു, കലാമണ്ഡലം കാശിനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.