വി. ബസേലിയൻസ് വാർഷികസംഗമം

കോട്ടയം: ബസേലിയസ് കോളജ് പൂർവ വിദ്യാർഥി സംഘടനയായ വി. ബസേലിയൻസിൻെറ വാർഷിക സംഗമം ഒക്ടോബര്‍ രണ്ടിന് വൈകീട്ട് മൂന് നിന് കോളജ് അങ്കണത്തിൽ ചേരും. പ്രമുഖരെ ആദരിക്കലും പൂര്‍വ വിദ്യാര്‍ഥികളുടെ സംഗീതസന്ധ്യയും ഉണ്ടായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ബിജു തോമസ്, ബര്‍സാര്‍ ജോയ് മര്‍ക്കോസ്, കോഓഡിനേറ്റര്‍ ഡോ. കൃഷ്ണരാജ്, വി. ബസേലിയന്‍സ് പ്രസിഡൻറ് ടോം മാത്യു, സെക്രട്ടറി മനോജ് ജോസഫ് എന്നിവര്‍ അറിയിച്ചു. ചതയ ദിനാഘോഷത്തിനൊരുങ്ങി വൈക്കം വൈക്കം: ചതയദിനാഘോഷത്തിെനാരുങ്ങി വൈക്കം. വെള്ളിയാഴ്ച വൈക്കം എസ്.എന്‍.ഡി.പി യൂനിയൻെറ നേതൃത്വത്തിൽ നടക്കുന്ന ചതയദിന റാലിയില്‍ ആയിരങ്ങൾ പങ്കെടുക്കും. നിശ്ചല ദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍, മുത്തുക്കുടകള്‍, നാടന്‍ കലാരൂപങ്ങള്‍ എന്നിവ ഘോഷയാത്രയെ വര്‍ണാഭമാക്കും. രാവിലെ ഗുരുമന്ദിരത്തില്‍ ഗുരുപൂജ, ഒമ്പതിന് ആശ്രമം സ്‌കൂളില്‍നിന്ന് യൂത്ത് മൂവ്‌മൻെറിൻെറ നേതൃത്വത്തില്‍ ചതയദിന സന്ദേശ സൈക്കിള്‍ റാലി. വൈകീട്ട് രണ്ടിന് എസ്.എന്‍.ഡി.പി യൂനിയന്‍ ആസ്ഥാനത്തുനിന്ന് സമ്മേളന സ്ഥലമായ ആശ്രമം സ്‌കൂള്‍ മൈതാനിയിലേക്കാണ് ചതയദിന റാലി. വൈകീട്ട്് അഞ്ചിന് ആശ്രമം സ്‌കൂള്‍ മൈതാനത്ത് ജയന്തി ആഘോഷം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷതവഹിക്കും. മന്ത്രി പി. തിലോത്തമന്‍ സന്ദേശം നല്‍കും. സി.കെ. ആശ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. സാമൂഹികക്ഷേമ നിധി വിതരണം മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍ നടത്തും. കേരള പൊലീസ് ചീഫ് ലോക്‌നാഥ് ബെഹ്‌റ പ്രതിഭകളെ ആദരിക്കും. അസി. കലക്ടര്‍ ശിഖ സുരേന്ദ്രന്‍ മെറിറ്റ് അവാര്‍ഡ് വിതരണം നടത്തും. യൂനിയന്‍ പ്രസിഡൻറ് പി.വി. ബിനേഷ് സമ്മാന വിതരണം നടത്തും. കർഷകപ്രസ്ഥാനങ്ങളുടെ നേതൃസമ്മേളനം പാലാ: കൃഷിയിടങ്ങൾ റവന്യൂ രേഖകളിൽ തോട്ടങ്ങളായി മാറ്റിയെഴുതി കർഷകരെ േദ്രാഹിക്കുന്ന റവന്യൂ വകുപ്പിൻെറ നടപടിക്കെതിരെ പ്രക്ഷോഭം ആരംഭിക്കാൻ കർഷക പ്രസ്ഥാനങ്ങളുടെ നേതൃസമ്മേളനം തീരുമാനിച്ചു. ഈമാസം 18ന് ളാലം പഴയപള്ളി ഓഡിറ്റോറിയത്തിൽ സമരപ്രഖ്യാപന സമ്മേളനം നടത്തും. മൂന്ന് സൻെറുകാരനെപ്പോലും തോട്ടമുടമയായി ചിത്രീകരിച്ചിരിക്കുന്നത് വിചിത്രമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. ഇൻഫാം പാലാ കാർഷിക ജില്ല ഡയറക്ടർ ഫാ. ജോസ് തറപ്പേൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജോയൻറ് ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ മുഖ്യപ്രഭാഷണവും ഇൻഫാം ജില്ല പ്രസിഡൻറ് മാത്യു മാമ്പറമ്പിൽ ആമുഖപ്രഭാഷണവും നടത്തി. പുരയിടം-തോട്ടം പ്രശ്നത്തെക്കുറിച്ച് ടോമിച്ചൻ സ്കറിയ (കർഷകവേദി പാലാ), 18ലെ കർഷക പ്രക്ഷോഭ സംഗമത്തെക്കുറിച്ച് ജനറൽ കൺവീനർ ജോജി വാളിപ്ലാക്കൽ എന്നിവർ വിഷയാവതരണം നടത്തി. കിസാൻ മിത്ര ജില്ല പ്രസിഡൻറ് ഡിജോ കാപ്പൻ, സിജോ മഴുവഞ്ചേരിൽ, ജയിംസ് ചൊവ്വാറ്റുകുന്നേൽ, തോമസ് എം.ഈറ്റത്തോട്ട്, സണ്ണി മുത്തോലപുരം, ബേബി പതിപ്പള്ളി എന്നിവർ സംസാരിച്ചു. സെപ്റ്റംബർ 18ലെ പാലാ സമ്മേളനത്തിൻെറ മുന്നോടിയായി കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ വിവിധ വില്ലേജുകളിലെ കർഷകപ്രതിനിധികളെ ഉൾക്കൊള്ളിച്ച് 101 അംഗ സംഘാടക സമിതിക്കും സമ്മേളനം രൂപംനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.