പരിപാടി ഇന്ന്

കോട്ടയം തിരുനക്കര മൈതാനം: ഡി.ടി.പി.സി ഓണാഘോഷം 'ഓണനിലാവ് 19', നാടൻപാട്ട്- 4.00, ഗാനമേള- 6.30 ഏറ്റുമാനൂർ ബസ് സ്റ്റാൻഡ് പരി സരം: എല്ലാ പി.എസ്.സി പരീക്ഷകളും മലയാളത്തിൽ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്ര സാഹിത്യ പരിഷത്തിൻെറ ആഭിമുഖ്യത്തിൽ ഉപവാസ സമരം - 10.00 കുമ്മനം ഇളങ്കാവ് ഭഗവതി ക്ഷേത്രം: നിറപുത്തിരി ആഘോഷം-നിറപുത്തരി പൂജ - 8.30 അയ്മനം എസ്.എൻ.ഡി.പി യോഗം 1919ാം നമ്പർ ശാഖാ ആസ്ഥാനം: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം പതാക ഉയർത്തൽ-9.00 പരിപാടി നാളെ അയ്മനം എസ്.എൻ.ഡി.പി യോഗം 1919ാം നമ്പർ ശാഖാ ആസ്ഥാനം: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം, കുട്ടികളുടെ കലാ കായിക മത്സരങ്ങൾ-10.00 കോട്ടയം തിരുനക്കര മൈതാനം: ഡി.ടി.പി.സി ഓണാഘോഷം 'ഓണനിലാവ് 19'- 4.00 കിടങ്ങൂർ ശിവപുരം ക്ഷേത്രാങ്കണം: കിടങ്ങൂർ എസ്.എന്‍.ഡി.പി യോഗം ശാഖയിലെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം, കായിക മത്സരങ്ങള്‍- 10.00 ശ്രീനാരായണ ഗുരുജയന്തി ആഘോഷം ഈരാറ്റുപേട്ട: പൂഞ്ഞാർ 108ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിൻെറ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷത്തിന് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ക്ഷേത്രാങ്കണത്തിൽ ശാഖാ യോഗം പ്രസിഡൻറ് എം.ആർ. ഉല്ലാസ് പതാക ഉയർത്തുന്നതോടെ തുടക്കമാകും. പൂഞ്ഞാർ ടൗണിലേക്ക് ക്ഷേത്രാങ്കണത്തിൽനിന്ന് ജയന്തി സന്ദേശഘോഷയാത്ര ആരംഭിക്കും. പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡൻറ് നിർമല മോഹനൻ ചിറ്റാനപ്പാറ, എസ്.എൻ.ഡി.പി ശാഖാ യോഗം പ്രസിഡൻറ് ഉല്ലാസ് മതിയത്ത്, സെക്രട്ടറി വിനു വേലംപറമ്പിൽ, വൈസ് പ്രസിഡൻറ് ഹരിദാസ് വരയാത്ത് എന്നിവർ നേതൃത്വം നൽകും. കല്ലേക്കുളം, പെരിങ്ങുളം, കുളത്തുങ്കൽ, അടിവാരം, വെട്ടിപ്പറമ്പ്, ആനിത്തോട്ടം, കടൂപ്പാറ, മുക്കുഴി, വളതൂക്ക്, കടലാടിമറ്റം, ഇടമല, പയ്യാനിത്തോട്ടം എന്നിവിടങ്ങളിൽ നിന്നുമുള്ള ജയന്തി ഘോഷയാത്രകളും പൂഞ്ഞാറിൽ എത്തിച്ചേരും. തുടർന്ന് സംയുക്ത ഘോഷയാത്ര പൂഞ്ഞാർ പാലം ജങ്ഷനിലുള്ള ഗുരുദേവ കീർത്തി സ്തംഭത്തിലെത്തി ആരാധന നടത്തിയതിന് ശേഷം ക്ഷേത്രത്തിലെത്തും. ക്ഷേത്രത്തിൽ മഹാഗുരുപൂജക്ക് പൂഞ്ഞാർ ബാബു നാരായണൻ തന്ത്രികൾ, മേൽശാന്തി അജേഷ് പൂഞ്ഞാർ എന്നിവർ നേതൃത്വം നൽകും. മഹാഗുരുപൂജക്ക് ശേഷം ജയന്തി സന്ദേശം, മഹാപ്രസാദമൂട്ട് എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.