ആഗോള ആംഗ്ലിക്കൻ സഭ തലവനെ സ്വീകരിക്കാനൊരുങ്ങി അക്ഷരനഗരി

കോട്ടയം: ആദ്യ കേരള സന്ദർശനത്തിനെത്തുന്ന ആംഗ്ലിക്കൻ സഭ സമൂഹത്തിൻെറ പരമാധ്യക്ഷൻ ആർച്ച് ബിഷപ് ജെസ്റ്റിൻ വെൽബിയെ സ്വീകരിക്കാനൊരുങ്ങി അക്ഷരനഗരി. ശനിയാഴ്ച രാവിലെ 10ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന ജസ്റ്റിൻ വെൽബിയെയും പത്നി കരോളിനെയും കേരളത്തിലെ ആറ് സി.എസ്.ഐ മഹായിടവക അധ്യക്ഷന്മാർ ചേർന്ന് സ്വീകരിക്കും. വൈകീട്ട് അഞ്ചിന് കോട്ടയം ബേക്കർ മൈതാനിയിൽ നടക്കുന്ന മഹാസംഗമത്തിൽ പങ്കെടുക്കുന്ന ആർച്ച് ബിഷപ്പിനെ കേരളത്തിലെ ൈക്രസ്തവ സഭ മേലധ്യക്ഷന്മാരും സാമൂഹിക-രാഷ്ട്രീയ നേതാക്കളും ചേർന്നുസ്വീകരിക്കും. ഞായറാഴ്ച ചാലുകുന്നിലുള്ള സി.എസ്.ഐ കത്തീഡ്രൽ ദേവാലയത്തിൽ എത്തുന്ന ആർച്ച് ബിഷപ്പിനെ അംഗവസ്ത്രങ്ങളണിഞ്ഞ ഗായകസംഘാംഗങ്ങളും കുട്ടികളും നൂറോളം വൈദികരും വിശ്വാസികളും ചേർന്നുള്ള ഘോഷയാത്രയോടുകൂടി ആനയിക്കും. 8.30ന് സംസർഗ ശുശ്രൂഷയിൽ അദ്ദേഹം മുഖ്യകാർമികത്വം വഹിക്കും. സി.എസ്.ഐ ബിഷപ്സ് ഹൗസിൻെറ പുതിയ ചാപ്പലിൻെറ പ്രതിഷ്ഠശുശ്രൂഷയും നിർവഹിക്കും. ഉച്ചക്ക് ഒന്നിന് കുമരകത്തുനിന്ന് ജലഗതാഗതമാർഗം കാവാലം സി.എസ്.ഐ സഭയിേലക്ക് പോകും. ഇവിടെ കർഷകർ അടക്കമുള്ളവരുമായി ആശയവിനിമയം നടത്തും. കുട്ടനാടിൻെറ പരമ്പരാഗത കലാരൂപങ്ങളും വീക്ഷിക്കും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് കോട്ടയം സി.എം.എസ് കോളജ് േഗ്രറ്റ് ഹാളിൽ സി.എസ്.ഐ വൈദിക, സഭാശുശ്രൂഷക സമ്മേളനത്തിൽ പങ്കെടുക്കും. 10.30ന് സി.എം.എസ് കോളജിൻെറ ദ്വിശതാബ്ദി സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് കോട്ടയം ജറുസലേം മാർത്തോമ പള്ളിയിൽ സന്ദർശനം നടത്തിയ ശേഷം ഉച്ചയോടെ ലണ്ടനിലേക്ക് മടങ്ങും. ആർച്ച് ബിഷപ്പിനെ സ്വീകരിക്കാൻ വിപുല ഒരുക്കമാണ് സി.എസ്.ഐ മധ്യകേരള മഹായിടവക നടത്തുന്നത്.165 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആംഗ്ലിക്കൻ പാരമ്പര്യമുള്ള സഭകളുടെ കൂട്ടായ്മയായ ആംഗ്ലിക്കൻ സമൂഹത്തിൻെറ അധ്യക്ഷനായ ആർച്ച് ബിഷപ് 1400 വർഷം പഴക്കമുള്ള കാൻറർബറി മഹായിടവകയുടെ അധ്യക്ഷനുമാണ്. സി.എസ്.ഐ സഭയുടെ മോഡറേറ്ററായ ബിഷപ് തോമസ് കെ. ഉമ്മൻെറ ക്ഷണപ്രകാരമാണ് തൻെറ രണ്ടാം ഭാരത സന്ദർശനവേളയിൽ ആർച്ച് ബിഷപ് കേരളത്തിൽ എത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.