അവിശ്വാസ പ്രമേ‍യം ചർച്ച ചെയ്യാനിരിക്കെ ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ രാജിവെച്ചു

ഈരാറ്റുപേട്ട: യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേ‍യം ശനിയാഴ്ച ചർച്ച ചെയ്യാനിരിക്കെ ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ വി.കെ. കബീര്‍ രാജിവെച്ചു. രാജിക്കത്ത് നഗരസഭ സെക്രട്ടറിക്ക് കൈമാറി. വാര്‍ത്തസമ്മേളനത്തിലാണ് രാജി തീരുമാനം പ്രഖ്യാപിച്ചത്. നഗരസഭയുടെ ഭൂമിയിെല തേക്കിന്‍ തടി മോഷണം സംബന്ധിച്ച കേസിൽ താന്‍ നിരപരാധിയാണെന്നും അവിശ്വാസം രാഷ്ട്രീയപ്രേരിതമാണെന്നും കബീര്‍ പറഞ്ഞു. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണക്കാന്‍ എല്‍.ഡി.എഫിലെ എട്ട് അംഗങ്ങള്‍ക്ക് സി.പി.എം ജില്ല സെക്രട്ടറി വിപ്പ് നല്‍കിയിരുന്നു. 28 അംഗ നഗരസഭ കൗണ്‍സിലില്‍ 12 യു.ഡി.എഫ് അംഗങ്ങളും എട്ട് എല്‍.ഡി.എഫ് അംഗങ്ങളും ചേര്‍ന്നാല്‍ അവിശ്വാസം പാസാകുമെന്ന് ഉറപ്പായിരുന്നു. നാല് അംഗങ്ങളുള്ള പി.സി. ജോര്‍ജിൻെറ ജനപക്ഷം പാര്‍ട്ടി മാത്രമാണ് അവിശ്വാസത്തെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചത്. നാല് അംഗങ്ങളുടെ എസ്.ഡി.പി.ഐ അവിശ്വാസ പ്രമേയത്തില്‍നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചത്. ഈരാറ്റുപേട്ട ടി.ബി റോഡില്‍ പുറമ്പോക്കില്‍ നിന്ന തേക്കിന്‍ തടി ജനപക്ഷം പാര്‍ട്ടിയിലെ ഒരംഗവും അദ്ദേഹത്തിൻെറ ബന്ധുവും ചേര്‍ന്ന് കഴിഞ്ഞയാഴ്ച മുറിച്ചുമാറ്റി കടത്തിക്കൊണ്ടുപോയതിന് ചെയര്‍മാന്‍ വി.കെ. കബീര്‍ കൂട്ടുനിന്നുവെന്നാരോപിച്ചാണ് യു.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നത്. 17ന് ചേർന്ന അടിയന്തര നഗരസഭ കൗണ്‍സില്‍ യോഗത്തിൽ തടി മോഷണത്തിൽ കർശനനടപടി വേണമെന്ന് ആവശ്യപ്പെട്ട് വൈസ് ചെയർപേഴ്സണടക്കം 25 കൗണ്‍സില്‍ അംഗങ്ങളും ചെയർമാനെതിരെ രൂക്ഷവിമർശനം നടത്തുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.