സ്​കൂൾ ബസിനുനേരെ ആക്രമണം; മുൻവശ​െത്ത ഗ്ലാസുകൾ തകർത്തു

കോട്ടയം: റോഡരികിൽ നിർത്തിയിട്ട സ്കൂൾ ബസിനുനേരെ ആക്രമണം. ഗ്ലാസുകൾ കല്ലുകൊണ്ട് എറിഞ്ഞുതകർത്തു. കളത്തിപ്പടി ഗിരിദീപം ബഥനി സെൻട്രൽ സ്കൂളിൻെറ ബസാണ് തകർത്തത്. അയർക്കുന്നം ലയൺസ് ക്ലബിനു മുന്നിലാണ് സംഭവം. ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സ്കൂളിന് അവധിയായിരുന്നതിനാൽ വ്യാഴാഴ്ച വൈകീട്ട് റോഡരികിൽ പാർക്ക് ചെയ്ത ബസാണ് ആക്രമിച്ചത്. ഒന്നരവർഷമായി ഇതേ റോഡിൽ സ്ഥിരമായി നിർത്തിയിടുന്ന ബസിനു നേരയുണ്ടാകുന്ന ആദ്യആക്രമാണിതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ബസ് ഡ്രൈവറും സമീപവാസിയുമായ ജോമോൻ വ്യാഴാഴ്ച രാത്രി 7.30ന് ബസ് പരിശോധിച്ചപ്പോൾ ആക്രമണം നടന്നിരുന്നില്ല. വെള്ളിയാഴ്ച രാവിലെ നാട്ടുകാരാണ് വിവരം അറിയിക്കുന്നത്. രാത്രിയിൽ സാമൂഹിക വിരുദ്ധർ നടത്തിയ ആക്രമമാണെന്നും സംശയമുണ്ട്. സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.