രണ്ടരക്കിലോ കഞ്ചാവുമായി മൂന്ന്​ യുവാക്കൾ പിടിയിൽ

atttnn kottayam രണ്ടരക്കിലോ കഞ്ചാവും കാറും പിടിച്ചെടുത്തു കൊച്ചി: ഓണവിപണി ലക്ഷ്യമിട്ട് കഞ്ചാവ് കടത്താൻ ശ്രമിച്ച തൊടുപുഴ സ്വദേശികളായ മൂന്ന് യുവാക്കൾ എക്സൈസ് സ്പെപഷൽ സ്ക്വാഡിൻെറ പിടിയിലായി. തൊടുപുഴ ഏഴല്ലൂർ കളരിക്കൽ വീട്ടിൽ സഹീർ (24), ഇട്ടിക്കൽ വീട്ടിൽ ജോമോൻ ജോസഫ് (24), തൊടുപുഴ മുതലക്കോടം ദേശത്ത് കാരകുന്നം വീട്ടിൽ അൽഷാഫ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് രണ്ടരക്കിലോ കഞ്ചാവ് കണ്ടെടുത്തു. രഹസ്യ വിവരത്തെത്തുടർന്ന് കടവന്ത്ര-കതൃക്കടവ് റോഡിൽ എക്സൈസ് സംഘം തടയാൻ ശ്രമിച്ചെങ്കിലും എക്സൈസിനെ വെട്ടിച്ച് കടന്നു. എന്നാൽ, വാഹനം വിടാതെ പിന്തുടർന്ന് പ്രതികളെ പിടികൂടികൂടുകയായിരുന്നു. ഇൻസ്പെക്ടർ പി. ശ്രീരാജ്, പ്രിവൻറിവ് ഓഫിസർമാരായ രാം പ്രസാദ്, ജോർജ് ജോസഫ് സിവിൽ എക്സൈസ് ഓഫിസർമാരായ എം.എം. അരുൺകുമാർ, സിദ്ധാർഥൻ, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.