മജിസ്ട്രേറ്റി​െൻറ വീട്ടിലെ മോഷണം: നാല് പ്രതികൾ പിടിയിൽ

മജിസ്ട്രേറ്റിൻെറ വീട്ടിലെ മോഷണം: നാല് പ്രതികൾ പിടിയിൽ മജിസ്ട്രേറ്റിൻെറ വീട്ടിലെ മോഷണം: നാല് പ്രതികൾ പിടിയി ൽ കൂത്താട്ടുകുളം: കൂത്താട്ടുകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോജി തോമസിൻെറ തിരുമാറാടിയിലെ വാടകവീട്ടിൽ മോഷണം നടത്തിയ കേസിൽ നാല് പ്രതികൾ പിടിയിൽ. കഴിഞ്ഞ 13നാണ് മോഷണം വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.അവധി പ്രമാണിച്ച് മജിസ്ട്രേറ്റും കുടുംബവും എറണാകുളത്തെ വീട്ടിലായിരുന്ന സമയത്താണ് മോഷണം. ചോറ്റാനിക്കരയിൽ താമസിക്കുന്ന തൊടുപുഴ ഇടവെട്ടി മാരിയിൽ സനിൽകുമാർ (36), തൊടുപുഴ കോലാനി തൃക്കയിൽ സെൽവകുമാർ (സുരേഷ് 45), തലയോലപ്പറമ്പ് മിഠായികുന്ന് സൂര്യഭവനിൽ സൂരജ് (30), ആലപ്പുഴയിൽ സ്വർണ വ്യാപാരം നടത്തുന്ന മുഹമ്മ പണിക്കപ്പറമ്പിൽ രാധാകൃഷ്ണൻ (56) എന്നിവരാണ് പിടിയിലായത്. പ്രതികളെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വാഹന മോഷണം ഉൾപ്പെടെ 12 ഓളം കേസുകളിൽ പ്രതിയാണ് സനിൽകുമാർ. ആശുപത്രി ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൂരജ് ജാമ്യത്തിലിറങ്ങിയതാണ്. സെൽവകുമാറും നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്. ജനൽ ചില്ല് തകർത്ത് മരഅഴി അറുത്തുമാറ്റി വീടിൻെറ അകത്തു കയറുന്നതിനിടയിൽ സെൽവകുമാറിൻെറ ശരീരത്തിലുണ്ടായ മുറിവിൽനിന്ന് ലഭിച്ച രക്തസാമ്പിളുകൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. കൂത്താട്ടുകുളം എസ്.എച്ച്.ഒ കെ.ആർ. മോഹൻദാസ്, എസ്.ഐ ബ്രിജുകുമാർ, സി.പി.ഒമാരായ ബിജു ജോൺ, അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് തൃശൂരിൽനിന്ന് പ്രതികളെ പിടികൂടിയത്. ഫോട്ടോ em kkm IMG-20190823-WA0015 കൂത്താട്ടുകുളം മജിസ്ട്രേറ്റ് ജോജി തോമസിൻെറ തിരുമാറാടിയിലെ വസതിയിൽ മോഷണം നടത്തിയ കേസിൽ പിടിയിലായവർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.