CBR+GUDA++തമിഴ്​നാട്ടിൽ ജലവിതരണം നടത്തുന്ന സ്വകാര്യ ടാങ്കർ ലോറികൾ പണിമുടക്കിൽ

ചെന്നൈയിൽ പ്രതിസന്ധി രൂക്ഷമാകും ചെന്നൈ: സംസ്ഥാനത്ത് ജലവിതരണം നടത്തുന്ന സ്വകാര്യ ടാങ്കർ ലോറികൾ ബുധനാഴ്ച മു തൽ സർവിസ് നിർത്തി. ജലമോഷണത്തിൻെറ പേരിൽ പൊലീസ് തുടർച്ചയായി കേസെടുക്കുന്നതിൽ പ്രതിഷേധിച്ചും ഭൂഗർഭജലമെടുക്കുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുമാണ് സമരം. തമിഴ്നാട്ടിൽ 15,000ത്തോളം ടാങ്കർ ലോറികളാണ് ജലവിതരണം നടത്തുന്നത്. ചെന്നൈ നഗരത്തിൽ മാത്രം 3000ത്തിലധികം ലോറികളാണ് സർവിസ് നടത്തിയിരുന്നത്. സമരം വൻകിട ഹോട്ടലുകൾ, കെട്ടിടനിർമാണം, അപ്പാർട്മൻെറുകൾ എന്നിവയുടെ പ്രവർത്തനത്തെ ബാധിച്ചു. മാസങ്ങളായി കുടിവെള്ളക്ഷാമം രൂക്ഷമായ ചെന്നൈയിൽ ടാങ്കർ ലോറികളുടെ പണിമുടക്ക് പ്രതിസന്ധി രൂക്ഷമാക്കിയേക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.