ദലിത് വിദ്യാർഥികളെ പ്രവേശിപ്പിക്കണമെന്ന് ഉത്തരവ് ചെന്നൈ: മധുര ജില്ലയിലെ തിരുമംഗലം ഗുരയൂർ പഞ്ചായത്ത് മിഡിൽ സ്കൂളിൽ 10 ദിവസത്തിനകം 10 ദലിത് വിദ്യാർഥികൾക്കെങ്കിലും പ്രവേശനം നൽകണമെന്ന് ദേശീയ പട്ടികജാതി കമീഷൻ ഉത്തരവിട്ടു. കമീഷൻ വൈസ് ചെയർമാൻ എൽ. മുരുകനാണ് തമിഴ്നാട് വിദ്യാഭ്യാസ അധികൃതർക്ക് നിർദേശം നൽകിയത്. 1970 മുതൽ ഈ സ്കൂളിൽ ദലിത്-പിന്നാക്ക വിഭാഗങ്ങളിൽപെട്ട ഒരു വിദ്യാർഥിപോലും പഠിച്ചിട്ടില്ലെന്ന് 'എവിഡൻസ്' എന്ന സന്നദ്ധ സംഘടന പുറത്തുെകാണ്ടുവന്ന വിവരാവകാശ റിപ്പോർട്ടിലൂടെ വ്യക്തമായിരുന്നു. 1964 മുതൽ '70 വരെയുള്ള കാലയളവിൽ 21 ദലിത് വിദ്യാർഥികൾ പഠിച്ചിരുന്നു. മേഖലയിൽ നൂറുകണക്കിന് പിന്നാക്ക വിഭാഗങ്ങളിൽപെട്ട കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എന്നാൽ, സവർണ ജാതിക്കാർ പഠിക്കുന്ന ഇൗ സ്കൂളിൽ കുട്ടികളെ ചേർക്കാൻ അവർ തയാറായിരുന്നില്ല. വിദൂര സ്ഥലങ്ങളിലെ വിദ്യാലയങ്ങളിലാണ് ദലിത് വിദ്യാർഥികൾ പഠിക്കുന്നത്. സവർണ ജാതിക്കാർ പഠിക്കുന്ന സ്കൂളിൽ മക്കളെ ചേർക്കാൻ പിന്നാക്ക വിഭാഗക്കാർ ഭയപ്പെട്ടിരുന്നതായി കമീഷൻെറ അന്വേഷണത്തിൽ വ്യക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.