സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്‌.എഫ്‌.ഐക്ക്​ ആധിപത്യം

പത്തനംതിട്ട: മഹാത്മാഗാന്ധി സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ നടന്ന 17ൽ 14 കോളജിലും എസ്‌.എഫ്‌.ഐക്ക് വിജയം. ഒരു കോളജിൽ കെ.എസ്.യുവും മറ്റൊരിടത്ത് എ.ബി.വി.പിയും വിജയിച്ചു. സംഘർഷത്തെ തുടർന്ന് പത്തനംതിട്ട കാതോലിേക്കറ്റ്‌ കോളജ്‌, ചിറ്റാർ എസ്‌.എൻ കോളജ്‌, തിരുവല്ല മർത്തോമ കോളജ്‌ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ്‌ മാറ്റിെവച്ചു. 10 കോളജിൽ മുഴുവൻ സീറ്റിലും എസ്‌.എഫ്‌.ഐയാണ്‌ വിജയിച്ചത്‌. സൻെറ് തോമസ്‌ റാന്നി, ഇടമുറി സൻെറ് തോമസ്‌, പെരുനാട്‌ ഐ.എച്ച്‌.ആർ.ഡി, ചുട്ടിപ്പാറ ഫിഷറീസ്‌ കോളജ്‌, പരുമല ഡി.ബി, തുരുത്തിക്കാട്‌ ബി.എ.എം, കോന്നി എസ്‌.എ.എസ്‌, കോഴഞ്ചേരി സൻെറ് തോമസ്‌, കോന്നി സൻെറ് തോമസ്‌, കോന്നി എസ്‌.എൻ.ഡി.പി കോളജ്‌ എന്നിവടങ്ങളിലാണ്‌ പ്രധാന മുഴുവൻ സീറ്റിലും എസ്‌.എഫ്‌.ഐ വിജയിച്ചത്‌. ആകെയുള്ള 22 യൂനിവേഴ്‌സിറ്റി യൂനിയൻ കൗൺസിലർമാരിൽ 19 പേരും എസ്‌.എഫ്‌.ഐ പ്രതിനിധികളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.