കോട്ടയം: മഴ മാറിനിന്നിട്ടും ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽനിന്ന് വെള്ളം വിട്ടൊഴിയുന്നില്ല. ഇപ്പോഴും 15,755 പേര്‍ ക്യാമ്പുകളിൽ. താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് വെള്ളം പൂര്‍ണമായും പിന്‍വാങ്ങാത്തതാണ് ക്യാമ്പുകളില്‍ തുടരാൻ നിർബന്ധിതരാക്കുന്നത്. കായലിലേക്ക് വെള്ളം ഇറങ്ങാത്തതിനാൽ പടിഞ്ഞാറന്‍ മേഖലയില്‍ ജലനിരപ്പ് നേരിയതോതിലാണ് കുറയുന്നത്. തിരുവാർപ്പ്, അയ്മനം, കുമരകം പഞ്ചായത്തുകളിലെ താഴ്ന്ന സ്ഥലങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. ഈ മേഖലയിലെ വെള്ളം ഇറങ്ങിയ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ചയോടെ വെള്ളം പൂര്‍ണമായി ഇറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാല്‍, പല വീടുകളും വെള്ളത്തിലാണ്. അടുത്തദിവസങ്ങളിൽ കൂടുതൽ പേർക്ക് വീടുകളിലേക്ക് മടങ്ങാൻ കഴിയുമെന്നാണ് ജില്ല ഭരണകൂടത്തിൻെറ കണക്കുകൂട്ടൽ. ശനിയാഴ്ച വൈകീട്ടുവരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ 117 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. ഇതിൽ 5383 കുടുംബങ്ങളിലെ 15,755 േപരാണുള്ളത്. ഇതിൽ 6404 പേർ പുരുഷന്മാരും 7148 പേർ സ്ത്രീകളുമാണ്. 2203 കുട്ടികളും ക്യാമ്പിലുണ്ട്. കോട്ടയം താലൂക്കിലാണ് കൂടുതല്‍ ക്യാമ്പുകൾ. 86 ക്യാമ്പുകളിലായി 10,541 പേരാണ് കഴിയുന്നത്. വൈക്കം താലൂക്കില്‍ 12 ക്യാമ്പുകളിലായി 2532 പേരും ചങ്ങനാശ്ശേരിയില്‍ 17 ക്യാമ്പുകളിലായി 2573 പേരും മീനച്ചില്‍ താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി 109 പേരുമാണ് കഴിയുന്നത്. കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പുകള്‍ മഴ കുറഞ്ഞതോടെ പിരിച്ചുവിട്ടിരുന്നു. മീനച്ചിലാറ്റില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിലും പ്ലാസ്റ്റിക് വസ്തുക്കള്‍ വന്‍തോതില്‍ അടിഞ്ഞുകൂടിക്കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.