കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ചിങ്ങപ്പൊലി നാണയവിതരണം

ഏഴാച്ചേരി: കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ചിങ്ങം ഒന്നിന് ചിങ്ങപ്പൊലി കൈനീട്ടം വിതരണം നടത്തും. ആണ്ടുപിറപ്പിന് ഉമാമഹേശ്വരന്മാരുടെ കൈനീട്ടമായി ലഭിക്കുന്ന നാണയം ഭദ്രമായി സൂക്ഷിക്കുന്നത് അടുത്ത ഒരുവര്‍ഷത്തേക്ക് ഐശ്വര്യപ്രദമാണെന്നാണ് വിശ്വാസം. ശനിയാഴ്ച രാവിലെ ഏഴിന് മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നാണയപൂജ നടക്കും. 7.30 മുതല്‍ ചിങ്ങപ്പൊലിയായി, നാണയങ്ങള്‍ പ്രസാദത്തോടൊപ്പം വിതരണം ചെയ്യും. ഒമ്പത് മുതല്‍ നവഗ്രഹക്ഷേത്രത്തില്‍ നവഗ്രഹ പൂജ. 10ന് പ്രസാദ വിതരണം. പാലാ നഗരസഭയുടെ കലക്ഷന്‍ സൻെറര്‍ പാലാ: ജില്ല ഭരണകൂടവുമായി ചേര്‍ന്ന് പാലാ നഗരസഭ പ്രളയബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിന് കലക്ഷന്‍ സൻെറര്‍ ആരംഭിച്ചു. പുതിയ തുണിത്തരങ്ങള്‍, ശുചീകരണ സാധനങ്ങള്‍, കേടാകാത്ത ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, കുടിവെള്ളം, പഠനോപകരണങ്ങള്‍ തുടങ്ങി പ്രളയബാധിതര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ ഈമാസം 18 വരെ നഗരസഭ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കലക്ഷന്‍ സൻെററില്‍ സ്വീകരിക്കുമെന്ന് ചെയര്‍പേഴ്‌സൻ അറിയിച്ചു. വിസ്‌ഡം എജുക്കേഷനിൽ ക്ലാസില്ല കോട്ടയം: വിസ്‌ഡം എജുക്കേഷൻ ബോർഡിന്‌ കീഴിൽ കോട്ടയം സലഫി സൻെററിൽ പ്രവർത്തിക്കുന്ന അൽഹിക്‌മ ഇസ്‌ലാഹിയ മദ്റസയിൽ ശനി, ഞായർ ദിവസങ്ങളിൽ ക്ലാസ് ഉണ്ടായിരിക്കില്ലെന്ന്‌ ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9895852892.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.