ചങ്ങനാശ്ശേരി ബൈപാസിൽ അപകടങ്ങൾ പതിവാകുന്നു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരത്തിലൂടെ എം.സി റോഡിന് സമാന്തരമായുള്ള ബൈപാസ് റോഡിൽ അപകടം പതിവാകുന്നു. ഇതില്‍ പല തും മരണങ്ങള്‍ക്കും ഇടയാക്കുന്നു. സ്കൂട്ടറിൽ കാറിടിച്ച് കൊടുങ്ങൂര്‍ ഇളമ്പള്ളി കോട്ടേപ്പറമ്പില്‍ ബൈജുവിൻെറ ഭാര്യ ശോഭന മരിച്ചതാണ് അപകടപരമ്പരയിൽ ഒടുവിലത്തേത്. റോഡ് സുരക്ഷാമാര്‍ഗങ്ങളും നിയന്ത്രണ സംവിധാനങ്ങളും നടപ്പാക്കുന്നുണ്ടെങ്കിലും അപകടങ്ങളുടെയും മരണങ്ങളുടെയും നിരക്ക് വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ല. റോഡിലെ അമിതവേഗവും അശ്രദ്ധയുമാണ് കാരണം. മഴപെയ്‌തൊഴിഞ്ഞ് നിൽക്കുന്ന ഇടവേളയിലാണ് അപകടങ്ങള്‍ വര്‍ധിക്കുന്നത്. ശോഭന അപകടത്തില്‍പ്പെട്ട മോര്‍ക്കുളങ്ങര ജങ്ഷനില്‍ തന്നെയാണ് നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റുകള്‍ ഇടിച്ചുതകര്‍ത്ത് മൂന്നുപേര്‍ക്ക് പരിക്കേറ്റത്. നിയമങ്ങളെയെല്ലാം കാറ്റില്‍പറത്തിയാണ് വാഹനങ്ങളുടെ യാത്ര. വഴിവിളക്കുകളും അപകട വളവുകളും അശാസ്ത്രീയമായ റോഡ് നിര്‍മാണവും അപകടങ്ങൾ വര്‍ധിക്കുന്നതിന് കാരണമാകുന്നു. പാലാത്ര ബൈപാസ് റോഡില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചത്, പാലാത്ര ജങ്ഷനില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചത്, റെയില്‍വേ ബൈപാസ് റോഡില്‍ കോഴി വണ്ടിയും മീന്‍വണ്ടിയും വൈദ്യുതി പോസ്റ്റില്‍ ഇടിച്ചത്, കാര്‍ മരത്തില്‍ ഇടിച്ചത്, ളായിക്കാട് ബൈപാസില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചത് തുടങ്ങിയവയാണ് കഴിഞ്ഞ കുറച്ചുനാളുകള്‍ക്ക് മുമ്പ് ബൈപാസിലുണ്ടായ അപകടങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.