തിരുനെല്ലിയിലെ ആദിവാസി കോളനികൾക്ക് ദുരിതസഹായമെത്തിക്കുന്നു

തലയോലപ്പറമ്പ്: മാനന്തവാടി തിരുനെല്ലി പഞ്ചായത്തിലെ മൂന്ന് ആദിവാസി കോളനികളിലെ കുടുംബങ്ങൾക്ക് സാന്ത്വനമേകാൻ അരിയുമായി കേരള കോൺസ് എം പ്രവർത്തകർ വയനാട്ടിലേക്ക്. തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളിന്ദി, തുറുമ്പുർ, മീൻകൊല്ലി എന്നീ മൂന്നു കോളനികളിലെ 140 കുടുംബങ്ങൾക്കായി 3500 കിലോഗ്രാം അരി വിതരണം ചെയ്യും. ഒരു കുടുംബത്തിനു 25 കിലോഗ്രാം അരി വീതമാണ് നൽകുന്നത്. വൈക്കം നിയോജകമണ്ഡലം പ്രസിഡൻറ് പോൾസൺ ജോസഫ്, സജി നടുവിലെക്കുറിച്ചി, ജോസ് വേലിക്കകം, രാജുപട്ടശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മോൻസ് ജോസഫ് എം.എൽ.എ ഭക്ഷ്യധാന്യവുമായി പോകുന്ന വാഹനം ഫ്ലാഗ്ഓഫ് ചെയ്തു. പോൾസൺ ജോസഫിൻെറ അധ്യക്ഷതയിൽ ജില്ല പ്രസിഡൻറ് സജി മഞ്ഞക്കടമ്പൻ, അഡ്വ. ജയിംസ്കടവൻ, ജില്ല പഞ്ചായത്ത് അംഗം മേരി സെബാസ്റ്റ്യൻ, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ് വി.ജി. മോഹനൻ, കോൺഗ്രസ് തലയോലപ്പറമ്പ് മണ്ഡലം പ്രസിഡൻറ് വി.ടി. ജയിംസ്, മുസ്ലിം ലീഗ് വൈക്കം നിയോജകമണ്ഡലം പ്രസിഡൻറ് ബഷീർ പുത്തൻപുര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.