IMP കണ്ണീരൊപ്പാൻ കടുക്കൻ ഊരി നൽകി ക്ഷേത്രം മേൽശാന്തി

പെരിന്തൽമണ്ണ: ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ കാതിലെ കടുക്കൻ ഊരി നൽകി ക്ഷേത്രം മേൽശാന്തി. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി പന്തലക്കോടത്ത് ശ്രീനാഥ് നമ്പൂതിരിയാണ് മുഖ്യമന്ത്രിയുടെയടക്കം പ്രശംസ പിടിച്ചുപറ്റിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അങ്ങാടിപ്പുറം സി.പി.എം ലോക്കൽ കമ്മിറ്റി ഫണ്ട് സമാഹരിക്കുന്നുണ്ട്. ഇതിൻെറ ഭാഗമായി ബക്കറ്റ് കലക്ഷനെത്തിയവർക്കാണ് കടുക്കൻ ഊരി നൽകിയത്. അങ്ങാടിപ്പുറം ഏറാംതോട്ടിലാണ് പന്തലക്കോടത്ത് ഇല്ലം അഞ്ചാം തലമുറയിലെ ശ്രീനാഥ് നമ്പൂതിരി താമസിക്കുന്നത്. അങ്ങാടിപ്പുറത്ത് ഏറാംതോട് കരകവിഞ്ഞ് പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം ക‍യറി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ദുരിതമനുഭവിക്കുന്നവർക്കായി ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ കഴിയുന്നത് ചെയ്യണമെന്ന് കരുതി. അതുകൊണ്ടാണ് ഇഷ്ടപ്പെട്ട കടുക്കൻ തന്നെ ഊരി നൽകിയതെന്ന് ശ്രീനാഥ് നമ്പൂതിരി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.