എരുമേലി മഹല്ലാ മുസ്​ലിം ജമാഅത്ത് ഭൂരഹിതര്‍ക്ക് ഭൂമി നല്‍കി

എരുമേലി: മഹല്ലാ മുസ്ലിം ജമാഅത്തിൻെറ ആഭിമുഖ്യത്തില്‍ 'സ്വന്തമായി ഒരുതുണ്ട് ഭൂമി' പദ്ധതിയുടെ ഒന്നാംഘട്ടത്തിലൂ ടെ ജമാഅത്തിലെ ഭൂരഹിതരായ 14 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി. ജമാഅത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആധാരം കൈമാറി. മൂന്നുസൻെറ് സ്ഥലം വീതം 14 കുടുംബങ്ങള്‍ക്ക് നല്‍കിയതോടൊപ്പം ഏഴ് സൻെറ് സ്ഥലം ഇവരുടെ പൊതു ആവശ്യങ്ങള്‍ക്ക് ഉപകരിക്കുംവിധം ഉപയോഗിക്കാനായും മാറ്റിയിട്ടിട്ടുണ്ട്. കുടംബങ്ങള്‍ക്ക് ഭൂമി ലഭിച്ചതോടെ പഞ്ചായത്തിൻെറ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് വീടും നല്‍കും. സമ്മേളന ഉദ്ഘാടനവും ആധാരം കൈമാറലും ആേൻറാ ആൻറണി എം.പി നിർവഹിച്ചു. എരുമേലി ജമാഅത്ത് നടത്തുന്ന കാരുണ്യ പ്രവൃത്തികള്‍ക്ക് മറ്റുള്ളവര്‍ക്ക് മാതൃകയായി തീരട്ടെയെന്ന് ആേൻറാ ആൻറണി എം.പി പറഞ്ഞു. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ജമാഅത്ത് അംഗങ്ങളുടെ മക്കള്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിർവഹിച്ചു. ജമാഅത്ത് സെക്രട്ടറി നൈസാം പി. അഷ്‌റഫ് സ്വാഗതവും ജോ. സെക്രട്ടറി ഹക്കീം മാടത്താനി കൃതജ്ഞതയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. കൃഷണകുമാര്‍, നൈനാര്‍ ജുമാമസ്ജിദ് ചീഫ് ഇമാം ടി.എസ്. അബ്ദുല്‍ കരീം മൗലവി, ഇമാം ഹാമീദ് മൗലവി, ജില്ല പഞ്ചായത്ത് അംഗം മാഗി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. അബ്ദുല്‍ കരീം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ആര്‍. അജേഷ്, ഫാരിസ ജമാല്‍, ജെസ്‌ന നജീബ്, ജമാഅത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.