കരകയറാതെ ശബരിമല പമ്പ തടം

പത്തനംതിട്ട: മഹാപ്രളയ വാർഷികത്തിലും ശബരിമല പമ്പ ത്രിവേണിതടം വെള്ളപ്പൊക്ക ഭീഷണിയിൽ. പ്രളയം വിതച്ച കൊടുംനാശ ത്തിൽനിന്ന് പമ്പ ത്രിവേണി കരകയറിയിട്ടില്ല. ബുധനാഴ്ച രാവിലെ പമ്പയാർ കരകവിഞ്ഞ് ത്രിവേണിയിലെ കടകളിൽ വരെ വെള്ളംകയറി. എങ്കിലും ശബരിഗിരി പദ്ധതിയിലെ ഡാമുകളിൽ പകുതിപോലും വെള്ളമില്ലാത്തതിനാൽ തുറക്കുമെന്ന ഭീഷണിയിെല്ലന്നത് ആശ്വാസമാകുന്നു. ഭൂകമ്പത്തിൽ ആകെ തകർന്ന സ്ഥലംപോലെയായിരുന്നു വെള്ളം ഇറങ്ങിയപ്പോൾ പമ്പ തടം. വ്യാപാരസ്ഥാപനങ്ങളും കോൺക്രീറ്റ് കെട്ടിടസമുച്ചയങ്ങളുമെല്ലാം മുക്കാലും തകർന്നു. നടപ്പന്തലും ഭക്തർക്ക് വിശ്രമത്തിനായി നിർമിച്ച പടുകൂറ്റൻ രാമമൂർത്തി മണ്ഡപവും ഒഴുകിപ്പോയി. കഴിഞ്ഞ ആഗസ്റ്റ് 14നും 15നുമാണ് പമ്പ കുലംകുത്തിയൊഴുകി പത്തനംതിട്ട, ആലപ്പുഴ ജില്ലകളെയാകെ മഹാപ്രളയത്തിൽ മുക്കിയത്. ഒരുവർഷം കഴിഞ്ഞിട്ടും പമ്പ ത്രിവേണിയെ വീണ്ടെടുക്കൽ നടപടി പേരിലൊതുങ്ങി. നദിയെ വീണ്ടും മാലിന്യങ്ങളടിയാതെ കാത്തുസൂക്ഷിക്കാൻ ഉതകുന്ന പദ്ധതി ആവിഷ്കരിച്ചിട്ടില്ല. ഭക്തർക്ക് കടന്നുപോകാൻ വഴിയൊരുക്കിയതും കുളിക്കാൻ ഇറങ്ങുന്നതിന് പടവുകൾ നിർമിച്ചതും ഒഴികെ സൗകര്യങ്ങളൊന്നും ആയിട്ടില്ല. പമ്പാതടത്തിൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് പ്രത്യേക തറകളും നിർമിച്ചിട്ടുണ്ട്. പ്രളയത്തില്‍ ഒഴുകിയെത്തിയ മാലിന്യം പമ്പ തീരത്ത് കെട്ടിക്കിടക്കുന്നു. വന്മലക്ക് സാമനമായാണ് മണൽ അടിഞ്ഞുകൂടിയത്. അതിൽ 55,000 ഘനമീറ്റർ മണൽ ഇനിയും നീക്കാനുണ്ട്. പമ്പ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ആരും മിണ്ടുന്നുമില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് പറയുന്നത് അത്യാവശ്യമല്ലാത്ത എല്ലാ നിർമാണവും ഒഴിവാക്കുമെന്നാണ്. എന്നിട്ടും ശൗചാലയ കോംപ്ലക്സുകളുടെ നിർമാണം നടക്കുന്നുണ്ട്. നദീതടത്തിലെ ശൗചാലയമാണ് പമ്പയെ കോളിഫോം ബാക്ടീരിയയുടെ ഈറ്റില്ലമാക്കുന്നത്. മലിനജല സംസ്കരണ പ്ലാൻറ് വന്നിട്ടും പമ്പയിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കുറഞ്ഞിട്ടില്ല. ശൗചാലയങ്ങൾ ഹിൽടോപ്പിലേക്ക് മാറ്റണമെന്ന നിർദേശം ബോർഡ് ചെവിക്കൊണ്ടിട്ടില്ല. പ്രളയം കഴിഞ്ഞപാടേ ഭക്തർക്ക് കടന്നുപോകാനും വീണ്ടും കരയിടിയാതിരിക്കാനുമായി മണൽ ചാക്കടുക്കി സംരക്ഷണ ഭിത്തി നിർമിച്ചിരുന്നു. പ്ലാസ്റ്റിക് മണൽ ചാക്കുകൾ പൊട്ടിച്ചിതറി കിടക്കുന്നതാണ് ഇപ്പോൾ പമ്പയിലെ പുതിയ മാലിന്യപ്രശ്നം. ഡി. ബിനു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.