തന്ത്രി കണ്ഠരര് മഹേഷ് മോഹനര്​ നാളെ ചുമതല​യേൽക്കും

പത്തനംതിട്ട: ശബരിമലയിൽ അടുത്ത ഒരു വർഷം താന്ത്രിക ചുമതലകൾ വഹിക്കുന്ന തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വെള്ളിയാഴ്ച ചുമതലയേൽക്കും. തന്ത്രി മോഹനരുടെ മകനാണ് മഹേഷ് മോഹനര്. തന്ത്രി രാജീവരര് ഒരു വർഷം കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് താഴമൺ മഠത്തിലെ ധാരണ പ്രകാരം മഹേഷ് മോഹനര് ചുമതലയേൽക്കുന്നത്. ചിങ്ങമാസ പൂജകൾക്കായി വെള്ളിയാഴ്ചയാണ് നട തുറക്കുന്നത്. ശനിയാഴ്ച ചിങ്ങം ഒന്നിന് മേൽശാന്തിമാരുടെ നറുക്കെടുപ്പും നടക്കും. സന്നിധാനത്തേക്കും മാളികപ്പുറത്തേക്കും ഒമ്പതുപേര്‍ വീതമുള്ള രണ്ടു പട്ടികയാണ് തയാറാക്കിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.