മണ്ണിടിച്ചിലും ഉരുൾപൊട്ടലും കരുതിയിരിക്കാൻ മുന്നറിയിപ്പ്​

കോട്ടയം: ശക്തമായ മഴ തുടരുന്ന കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ . നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൂടുതൽ ക്യാമ്പുകളും തുറന്നു. പത്തിലധികം സ്ഥലങ്ങളാണ് നിരീക്ഷണത്തിൽ. ഈരാറ്റുപേട്ട, തലനാട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, വാഗമൺ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കൂട്ടിക്കൽ, ഏന്തയാർ, മേലുകാവ് പ്രദേശങ്ങളിൽ മഴ ശക്തമാണ്. പാലാ നഗരത്തിലും മൂന്നാനി-അമ്പാറ മേഖലയിലും മീനച്ചിലാർ കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ ജാഗ്രത നിർദേശം നൽകി. കിഴക്കൻ മേഖലയിലും അതീവ ജാഗ്രതയിലാണ്. പൊലീസ്-റവന്യൂ ഉദ്യോഗസ്ഥർ സ്ഥിതി വിലയിരുത്തുന്നുണ്ട്. വ്യാഴാഴ്ചയും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. ക്യാമ്പുകളിൽ കഴിയുന്നവരോട് അവിടെ തന്നെ തുടരാനാണ് നിർദേശം. നിലവിൽ 170 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിലുള്ളത്. 4000ത്തോളം കുട്ടികളടക്കം 23,000േത്താളംപേർ ക്യാമ്പുകളിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.