തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടരക്കോടിയുടെ സ്വർണം പിടിച്ചു; വനിതകളടക്കം മൂന്നുപേർ പിടിയിൽ

ശംഖുംമുഖം: വിദേശത്തുനിന്നും തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച രണ്ടരക്കോടി രൂപയോളം വിലവര ുന്ന സ്വർണം ഡി.ആർ.ഐ പിടികൂടി. പ്രധാന കണ്ണിയായ വനിത ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. ഞായറാഴ്ച പുലർച്ച എത്തിയ ദുൈബ എമിറേറ്റ്സ് ഇ.കെ.524 - നമ്പർ വിമാനത്തിലെ യാത്രക്കാരിൽ നിന്നാണ് 7.5 കിലോ സ്വർണം പിടികൂടിയത്. ചങ്ങനാശ്ശേരി ഈരാറ്റുപേട്ട സ്വദേശികളായ ഫസീലക്കുഞ്ഞ്, നവീസ പീരുക്കണ്ണ്, റോബിൻ ജേക്കബ് എന്നിവരാണ് പിടിയിലായത്. ഫസീല കടത്ത് മാഫിയയിലെ പ്രധാന കണ്ണിയാണ്. വസ്ത്രത്തിൽ സ്വർണം ഒളിപ്പിച്ച മറ്റു രണ്ടുപേരെയും നിയന്ത്രിച്ചിരുന്നത് ഫസീലയായിരുന്നു. രൂപമാറ്റം വരുത്തി പ്രോട്ടീൻ പൗഡർ മിശ്രിതമാക്കിയ സ്വർണം ധരിച്ചിരുന്ന പാൻറിൻെറ പ്രത്യേക അറയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് തിരുവനന്തപുരം യൂനിറ്റിലെ റവന്യൂ ഇൻറലിജൻസ് വിഭാഗം നടത്തിയ നീക്കമാണ് സംഘത്തെ കുരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.