സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി ഗാഡ്ഗിൽ റിപ്പോർട്ട്

കുഴൽമന്ദം (പാലക്കാട്): ഉരുൾപൊട്ടൽ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് സജീവ ചർച്ചയായി. കമ്മിറ്റി റിപ്പോർട്ടിൻെറ പ്രസക്തിയാണ് തരംഗമാകുന്നത്. ഉരുൾപൊട്ടലുണ്ടായ പല സ്ഥലങ്ങളും ഗാഡ്ഗിൽ കമ്മിറ്റി മുന്നറിയിപ്പ് നൽകിയവയാെണന്നും ഇവിടെ ഒരു വിധത്തിലുള്ള നിർമാണ പ്രവൃത്തികളും നടത്തരുതെന്ന കമ്മിറ്റി റിപ്പോർട്ട് അവഗണിച്ചെന്നും റിപ്പോർട്ടിൻെറ കോപ്പികൾ സഹിതം പലരും ഷെയർ ചെയ്യുന്നു. മണ്ടക്കൽ-പനത്തടി, പൈതൽമല, ബ്രഹ്മഗിരി-തിരുനെല്ലി, വയനാട്ടിലെ പരിസ്ഥിതി പ്രാധാന്യമുള്ള ഭാഗങ്ങൾ, കുറുവ ദ്വീപ്, കുറ്റ്യാടി-പെരിയ-കൽപറ്റ, നിലമ്പൂർ-മേപ്പാടി, സൈലൻറ് വാലി, മണ്ണാർക്കാട്-ശിരുവാണി-മുത്തുക്കുളം, നെല്ലിയാമ്പതി-പറമ്പിക്കുളം, പീച്ചി-വാഴാനി, പൂയംകുട്ടി-തട്ടേക്കാട്-ഇടമലയാർ, മൂന്നാർ-ഇരവികുളം-ചിന്നാർ, ഏലമലക്കാടുകൾ, പെരിയാർ-റാന്നി-കോന്നി-ഗൂഡ്രീക്കൽ, കുളന്തുപ്പുഴ-തെന്മല, അഗസ്ത്യമല-നെയ്യാർ-പേപ്പാറ എന്നിവയാണ് സമിതി പരിഗണിച്ച കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ. 2011 ആഗസ്റ്റ് 31നാണ് ഗാഡ്ഗിൽ സമിതി 522 പേജുള്ള റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.