മുസഫർനഗർ കലാപം: മൂന്നുപേരെ കൊന്ന കേസിലെ പ്രതി പിടിയിൽ

മുസഫർനഗർ: 2013ലെ മുസഫർനഗർ കലാപത്തിൽ രണ്ട് സഹോദരങ്ങളെയും പിന്നീട് അതിലെ സാക്ഷിയായ മറ്റൊരു സഹോദരനെയും കൊലപ്പെടുത്തിയ കേസിെല പ്രതിയെ പ്രത്യേക ദൗത്യ സംഘം പിടികൂടി. ഖതൗലി മേഖലയിൽ ഒളിച്ചുകഴിയുകയായിരുന്ന സെഹ്ദേവ് എന്നയാെളയാണ് അറസ്റ്റ് ചെയ്തതെന്ന് സ്റ്റേഷൻ ഹൗസ് ഓഫിർ നവ്രതൻ സിങ് അറിയിച്ചു. കലാപത്തിനിടെ സഹോദരങ്ങളായ നവാബ്, ശാഹിദ് എന്നിവർ കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽനിന്ന് പിന്മാറണമെന്ന ഭീഷണി അവഗണിച്ച മറ്റൊരു സഹോദരൻ അഷ്ഫാഖ് പിന്നീട് വെടിയേറ്റ് മരിച്ചു. കേസിലെ മറ്റു പ്രതികളായ ആറുപേരെ നേരത്തേ പിടികൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.