വെൽഫെയർ പാർട്ടി റിലീഫ് സെൽ രൂപവത്​കരിച്ചു

കോട്ടയം: പ്രളയബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കാൻ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ റിലീഫ് സെൽ ആരംഭിച്ചു. കോട്ടയം പുളിമൂട് ജങ്ഷനിലെ ഓഫിസിലായിരിക്കും സെൽ പ്രവർത്തിക്കുക. ദുരന്തപ്രദേശങ്ങളിലെ സേവന പ്രവർത്തനങ്ങൾക്കായി വെൽഫെയർ പാർട്ടി സേവന വിഭാഗമായ ടീം വെൽഫെയറിൻെറ നേതൃത്വത്തിൽ പ്രവർത്തകരെ എത്തിക്കും. ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിൽ ആവശ്യമായ സഹായം ചെയ്യാനും തീരുമാനിച്ചു. പാർട്ടി ജില്ല നേതൃത്വം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. ജില്ല റിലീഫ് സെല്ലിൻെറയും കൺേട്രാൾ റൂമിൻെറയും പ്രവർത്തനത്തിനായി പാർട്ടി ജില്ല സെക്രട്ടറി കെ.എച്ച്. ഫൈസൽ കൺവീനറായും ഷാനവാസ്, ജിനമിത്ര, ജവാദ് എന്നിവർ അംഗങ്ങളായും കമ്മിറ്റി രൂപവത്കരിച്ചു. ജില്ല പ്രസിഡൻറ് സണ്ണി മാത്യു അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന ഉപാധ്യക്ഷൻ അനീഷ്‌ പാറാമ്പുഴ, എഫ്.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ഷാനവാസ്, ടീം വെൽഫെയർ ജില്ല ക്യാപ്റ്റൻ യൂസഫ് ഹിബ, ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ് അർച്ചന പ്രജിത്, പാർട്ടി ജില്ല സെക്രട്ടറിമാരായ അൻവർ ബാഷ, സുനിൽ ജാഫർ, ട്രഷറർ നിസാർ അഹമ്മദ്, മണ്ഡലം പ്രസിഡൻറുമാരായ ബൈജു സ്റ്റീഫൻ, അബ്ദുൽ ജബ്ബാർ, ഷാജുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.