കെ.എസ്​.ആർ.ടി.സി പുനഃക്രമീകരണം യാത്രക്കാരെ വലക്കും; ലക്ഷ്യസ്ഥാനത്തെത്താൻ ബസുകൾ കയറിയിറങ്ങണം

കോട്ടയം: കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് നിർത്തലാക്കുന്ന പരിഷ്കാരം യാത്രക്കാരെ വലക്കും. അതേസമയം, പുനഃക്രമീകരണം നേട്ടമുണ്ടാക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നേരേത്ത ഈരാറ്റുപേട്ടയില്‍നിന്ന് ഒരുബസില്‍ കയറിയാൽ തിരുവനന്തപുരത്ത് എത്താമെങ്കിൽ ആദ്യം കോട്ടയത്തും പിന്നീട് കൊട്ടാരക്കരയിലും ഇറങ്ങിക്കയറണം. അപ്പോഴേക്കും 20 മിനിറ്റും യാത്രക്കാരൻെറ കീശയിൽനിന്ന് കുറയുന്നതിനൊപ്പം 20 രൂപ അധികമായി നഷ്ടമാകും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം-തൃശൂര്‍ റൂട്ടിലാണ് പോയൻറ് ടു പോയൻറ് ചെയിന്‍ സര്‍വിസുമായി പുതിയ പരീക്ഷണം നടത്തുന്നത്. പുതിയ പരിഷ്‌കാരം വന്‍ ലാഭം നേടുമെന്ന് അധികൃതര്‍ പറയുന്നു. തിരുവനന്തപുരം-കൊട്ടാരക്കര, കൊട്ടാരക്കര-കോട്ടയം, കോട്ടയം-മൂവാറ്റുപുഴ, മൂവാറ്റുപുഴ-തൃശൂര്‍ എന്നിങ്ങനെയാകും ചെയിന്‍ സര്‍വിസ് നടത്തുന്നത്. പുലര്‍ച്ച അഞ്ചു മുതല്‍ അഞ്ചു മിനിറ്റ് ഇടവിട്ടു സര്‍വിസ് ഉണ്ടാകും. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുന്നവര്‍ കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ ഇറങ്ങി കയറേണ്ടതുണ്ട്. എം.സി. റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ ഇറങ്ങി കയറിയാലെ തൃശൂരിലെത്താന്‍ കഴിയു. കോട്ടയം, പാലാ ഡിപ്പോകളിൽ യാത്രക്കാരെ ബുദ്ധിമുട്ടിക്കാത്ത രീതിയിലാണ് മാറ്റം. വൈക്കം ഡിപ്പോയിൽനിന്ന് രാവിലെ 6.30ന് വൈക്കം-ആലപ്പുഴ-തിരുവനന്തപുരം റൂട്ടിൽ സർവിസ് നടത്തിയിരുന്ന ബസ് ഇനി വൈക്കം-എറണാകുളം-ആലപ്പുഴ സർവിസാകും. മലയോരമേഖലയായ മുണ്ടക്കയത്തുനിന്ന് രാവിലെ 7.10ന് തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റും നിർത്തി. ഈരാറ്റുപേട്ട ഡിപ്പോയിൽനിന്ന് രാവിലെ 4.30ന് കൊഴുവനാൽ-ചങ്ങനാശ്ശേരി വഴി തിരുവനന്തപുരത്തേക്കുള്ള സർവിസും കൊല്ലംവഴിയുള്ള സർവിസുമാണ് നിർത്തിയത്. യാത്രക്കാര്‍ ആദ്യം കോട്ടയത്ത് എത്തണം. പിന്നീട് മറ്റൊരു ബസില്‍ കയറി കൊട്ടാരക്കരയില്‍ ഇറങ്ങണം. വീണ്ടും മറ്റൊരു ബസില്‍ തിരുവനന്തപുരത്തേക്ക് പോകാം. ഇങ്ങനെ പലതവണ ബസുകളിൽ കയറിയിറങ്ങിയാൽ മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയൂ. പാലായില്‍നിന്ന് തിരുവനന്തപുരം യാത്രക്കെടുക്കുന്ന സമയം 4.50 മണിക്കൂറായിരുന്നെങ്കില്‍ ഇനി നാലുബസുകളിൽ കയറിയിറങ്ങുേമ്പാൾ സമയം ആറു മണിക്കൂറിലധികമാകും. ഇതിനൊപ്പം തിരുവനന്തപുരത്തേക്കുള്ള യാത്രക്ക് 25 മുതല്‍ 32 രൂപവരെ കെ.എസ്.ആർ.ടി.സിക്ക് അധികമായി ലഭിക്കും. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുന്നവര്‍ കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ ഇറങ്ങി കയറേണ്ടതുണ്ട്. എം.സി റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ ഇറങ്ങി കയറിയാലെ തൃശൂരിലെത്താന്‍ കഴിയു. ഇനി മുതല്‍ കോട്ടയം, പാലാ, ഈരാറ്റുപേട്ട, തൊടുപുഴ, കട്ടപ്പന ഡിപ്പോകളില്‍നിന്ന് നേരിട്ട് തിരുവനന്തപുരത്തേക്ക് ഫാസറ്റ് പാസഞ്ചര്‍ ബസുകള്‍ ഉണ്ടാവില്ല. യാത്രക്കാര്‍ ആദ്യം കോട്ടയത്ത് എത്തണം. പിന്നീട് മറ്റൊരു ബസില്‍ കയറി കൊട്ടാരക്കരയില്‍ ഇറങ്ങണം. വീണ്ടും മറ്റൊരു ബസില്‍ തിരുവനന്തപുരത്തേക്ക് പോകാം. ഇങ്ങനെ പലതവണ ബസുകളിൽ കയറിയിറങ്ങിയാൽ മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.