അല്‍മനാറില്‍ ലക്ട്ടസ് ക്ലബ് ഉദ്ഘാടനം

ഈരാറ്റുപേട്ട: വിദ്യാർഥികളുടെ രചന വൈഭവം വികസിപ്പിക്കുന്നതിനായി അല്‍മനാർ സ്‌കൂള്‍ മാഗസിന്‍ കമ്മിറ്റിയുടെ കീഴില്‍ ലക്ട്ടസ് ക്ലബ് രൂപവത്കരിച്ചു. ക്ലബിൻെറ ഉദ്ഘാടനവും ലോഗോ പ്രകാശനവും സ്കൂള്‍ പ്രിന്‍സിപ്പൽ അയ്യൂബ് എം.വയനാട് നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പരിശീലന പരിപാടിക്ക് മാധ്യമപ്രവർത്തകൻ സന്തോഷ് ജോര്‍ജ് നേതൃത്വം നല്‍കി. സ്റ്റുഡൻറ്സ് മാഗസിന്‍ എഡിറ്റര്‍ അഹദ് അബ്ദുല്ല നന്ദി പറഞ്ഞു. പൂഞ്ഞാര്‍-കൈപ്പള്ളി-ഏന്തയാര്‍ റോഡ് നവീകരണം ഉടൻ തുടങ്ങും ഈരാറ്റുപേട്ട: പൂഞ്ഞാര്‍-കൈപ്പള്ളി-ഏന്തയാര്‍ റോഡ് നവീകരണത്തിനൊപ്പം കലുങ്കുകളുടെ പുനര്‍നിര്‍മാണവും നടത്തുമെന്ന് പി.സി. ജോർജ് എം.എൽ.എ. റോഡ് നവീകരണത്തിനായി മൂന്നുകോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 2019-'20 വര്‍ഷത്തെ ബജറ്റില്‍ ഉൾപ്പെടുത്തിയാണ് റോഡിന് തുക അനുവദിച്ചത്. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ 24 ടൂറിസ്റ്റ് കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് വിഭാവനം ചെയ്തിരിക്കുന്ന പൂഞ്ഞാര്‍ ടൂറിസം സര്‍ക്യൂട്ടിലെ പ്രധാന പാതയാണ് ഈ റോഡ്. ആധുനിക നിലവാരത്തില്‍ നിർമാണം പുരോഗമിക്കുന്ന മുണ്ടക്കയം-കൂട്ടിക്കല്‍-വാഗമണ്‍ സംസ്ഥാന പാതയെയും പൂഞ്ഞാര്‍-എരുമേലി റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ റോഡ് നവീകരണം പൂര്‍ത്തിയാകുന്നതോടെ കിഴക്കന്‍ മേഖലയിലേക്കുള്ള യാത്രസൗകര്യം മെച്ചപ്പെടുകയും മേഖലയുടെ ടൂറിസം സാധ്യതകള്‍ക്ക് പുത്തനുണര്‍വ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് മീറ്റര്‍ വീതിയില്‍ ക്ലോസ് ഗ്രേഡഡ് ചിപ്പിങ് കാര്‍പറ്റ് സാങ്കേതിക വിദ്യയില്‍ യന്ത്രം ഉപയോഗിച്ചാകും ടാറിങ് പൂര്‍ത്തിയാകുക. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി ഉടന്‍ നിർമാണം ആരംഭിക്കുന്നതിന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കിയതായും പി.സി. ജോര്‍ജ് എം.എല്‍.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.