MLP+EKM++ജിയോ ബാഗുകൾക്ക് 1.94 കോടി അനുവദിച്ചു

തിരുവനന്തപുരം: കടലാക്രമണം തടയുന്നതിന് ജിയോ ബാഗുകൾ വാങ്ങുന്നതിന് 1.94 കോടി അനുവദിച്ചു. ഇതിൽ 1.61 കോടിയും മലപ്പുറം ജി ല്ല കലക്ടർക്കാണ് അനുവദിച്ചത്. ദുരന്തനിവാരണ ഫണ്ടിൽനിന്നാണ് തുക നൽകുക. കലക്ടർ ജിയോ ബാഗുകൾ വാങ്ങുന്നതിന് ആവശ്യമായ തുക എക്സിക്യൂട്ടിവ് എൻജിനീയർക്ക് കൈമാറും. എറണാകുളം ജില്ലക്ക് ജിയോ ബാഗുകൾ വാങ്ങുന്നതിന് 33.89 ലക്ഷവും അനുവദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.