പടിഞ്ഞാറൻ മേഖലയിൽ ദുരിതം; നാല്​ ക്യാമ്പ്​ തുറന്നു

കോട്ടയം: കിഴക്കൻവെള്ളത്തിൻെറ കുത്തൊഴുക്കിൽ ജില്ലയിൽ പടിഞ്ഞാറൻ മേഖലയിൽ ദുരിതം ഇരട്ടിയായി. മീനച്ചിലാർ പലയിട ത്തും കരകവിഞ്ഞൊഴുകിയതിനൊപ്പം കൈത്തോടുകളും നിറഞ്ഞതോടെയാണ് മഴക്കെടുതി വർധിച്ചത്. നിരവധി പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ ജില്ലയിൽ നാലു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 18 കുടുംബങ്ങളിലായി 82 പേരാണ് താമസിക്കുന്നത്. മീനച്ചിലാറ്റിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിൻെറ മൃതദേഹം മൂന്നുദിവസത്തിനുശേഷം കണ്ടെത്തി. ചേർപ്പുങ്കൽ കളപ്പുരയ്ക്കൽ മനേഷ് സെബാസ്റ്റ്യനാണ് (34) മരിച്ചത്. നാവികസേനയുടെ മുങ്ങൽവിദഗ്ധരും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിനിടെ ഞായറാഴ്ച രാവിലെ 11.30ന് പുന്നത്തുറ പള്ളിക്കടവിൽ മൃതദേഹം ഒഴുകിയെത്തുകയായിരുന്നു. സൃഹുത്തുക്കൾ ചേർന്ന് മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയ തടിപിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ടാണ് മനേഷിനെ കാണാതായത്. വെള്ളിയാഴ്ച വൈകീട്ട് കിടങ്ങൂർ കാവാലിപ്പുഴ കടവിലായിരുന്നു സംഭവം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയുണ്ടാകുമെന്നതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.