പ്രാചീന കലാപരിശീലനം സാംസ്കാരികപൈതൃകം നിലനിർത്തും -ആ​േൻറാ ആൻറണി എം.പി

ഇലന്തൂർ: പ്രാചീന കലാരൂപങ്ങൾ പുതുതലമുറക്ക് കൈമാറുന്നത് കേരളത്തിലെ സാംസ്കാരിക പൈതൃകം നിലനിർത്തുമെന്ന് ആേൻറാ ആ ൻറണി എം.പി പറഞ്ഞു. സാംസ്കാരിക വകുപ്പിൻെറ സഹകരണത്തോടെ ഇലന്തൂർ ബ്ലോക്കിൽ നടത്തുന്ന ഫെലോഷിപ് കലാകേന്ദ്രങ്ങളുടെ ബ്ലോക്ക്തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ബി. സത്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രാചീന കലാവിദഗ്ധൻ കെ.ആർ. രഞ്ജിത്ത് കരകൗശല ശിൽപശാലക്ക് നേതൃത്വം നൽകി. അരുൺരാജ് വരയരങ്ങ് എന്ന ചിത്രകലയുടെ നൂതന സംവിധാനങ്ങളെ പരിചയപ്പെടുത്തി. നാരങ്ങാനം കലാകേന്ദ്രം പഠിതാക്കൾ വഞ്ചിപ്പാട്ടും മല്ലപ്പുഴശേരി കേന്ദ്രത്തിലെ കലാകാരന്മാർ വഞ്ചിപ്പാട്ടിലെ ആറന്മുള ശൈലിയും അവതരിപ്പിച്ചു. ഇലന്തൂർ കലാകേന്ദ്രം കലാകാരന്മാർ പടേനിപ്പാട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് ജെസി തോമസ്, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.എസ്. പാപ്പച്ചൻ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ശിവരാമൻ, ചെറുകോൽ പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ജോസഫ്, ഇലന്തൂർ പഞ്ചായത്ത് പ്രസിഡൻറ് എം.എസ്. ബിജു എന്നിവർ സംസാരിച്ചു. ബ്ലോക്ക് കൺവീനർ വി. വിനീത് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.