നിർമലം-നിർഭയം പദ്ധതി തുടങ്ങി

തിരുവല്ല: പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ആശങ്കയുളവാക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ ് രമേശ് ചെന്നിത്തല. പൊതുസ്ഥലങ്ങളിൽ നിരീക്ഷണകാമറകൾ സ്ഥാപിച്ച പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൻെറ നിർമലം-നിർഭയം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാലിന്യനിർമാർജനത്തിന് തദ്ദേശ ഭരണകൂടങ്ങൾ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സതീഷ് ചാത്തങ്കരി അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം ആേൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്തു. മാത്യു ടി. തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പുളിക്കീഴ് സ്റ്റേഷനിലെ നിരീക്ഷണ സംവിധാനം ജില്ല പൊലീസ് മേധാവി ജയദേവ് ജി. ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം സാം ഈപ്പൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ ഏലിയാമ്മ തോമസ്, ശ്രീലേഖ രഘുനാഥ്, ലത പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനിൽമേരി ചെറിയാൻ, മുൻ പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, സ്ഥിരം സമിതി ചെയർമാന്മാരായ ശോശാമ്മ മജു, ബിനിൽകുമാർ, സൂസമ്മ പൗലോസ്, അംഗങ്ങളായ അഡ്വ. എം.ബി. നൈനാൻ, അനുരാധ സുരേഷ്, അന്നമ്മ വർഗീസ്, ആർ. ജയകുമാർ, വർഗീസ് ജോൺ, പി.ജെ. പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.