മുത്തൂർ ആൽത്തറ ജങ്​ഷനിൽ സിഗ്​നൽ ലൈറ്റ് സ്ഥാപിക്കണമെന്ന്​

തിരുവല്ല: ഗതാഗതക്കുരുക്ക് രൂക്ഷമായ എം.സി റോഡിലെ മുത്തൂർ ആൽത്തറ ജങ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന് ന് ഓട്ടോ-ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡൻറ് സുധീഷ് വെൺപാല അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഒ. വിശ്വംഭരൻ, പി.എം. ശശി, ബിജു മേപ്രാൽ, എ. സുഭാഷ്, സിബി എബ്രഹാം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി.ആർ. സുധീഷ് (പ്രസി.), പി.എം. ശശി, ബിജു, സി.സി. സജിമോൻ (വൈസ് പ്രസി.), ഒ. വിശ്വംഭരൻ (സെക്ര.), അനിൽകുമാർ (ട്രഷ.). നേത്ര ചികിത്സ ക്യാമ്പ് തിരുവല്ല: റെഡ്ക്രോസ് സൊസൈറ്റിയുടെയും മധുര അരവിന്ദ് കണ്ണാശുപത്രിയുടെയും വെൺപാല കെ.പി. വിജയൻ ചാരിറ്റബിൾ ട്രസ്റ്റിൻെറയും ഡോ. ജ്യോതി മെർലിൻ ജോൺസൻ മണലൂമിൻെറയും ആഭിമുഖ്യത്തിൽ സൗജന്യനേത്ര ചികിത്സ ക്യാമ്പ് നടത്തി. നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ് സെക്രട്ടറി എം.പി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ട്രഷറർ സി. കുരുവിള, കെ.സി. പൊന്നച്ചൻ, തെങ്ങേലി രാജു, ഗ്രേസ് കോശി, വി.പി. രാമചന്ദ്രൻ, കെ.ജെ. അബ്ദുൽ ഖാദർ, മോഹനൻ, നരേന്ദ്രകുമാർ, ഷാജി കാരയ്‌ക്കൽ, ശാന്തകുമാരി, ഡോ. പി.എൻ. ശശിധരൻ, കെ.ജി. രാജശേഖരപണിക്കർ, പി.എൻ. ശശിധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.