തിരുവനന്തപുരം: കടലോരവാസികളെ അപമാനിച്ച എൽ.ഡി.എഫ് കൺവീനര്‍ എ. വിജയരാഘവന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തൽ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.യു സമരത്തിൽ മീന്‍കച്ചവടക്കാര്‍ ഉണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന് അഭിമാനമാണ്. തൊഴിലാളിവര്‍ഗ പാര്‍ട്ടിയായ സി.പി.എമ്മിന് എപ്പോഴാണ് തീരദേശവാസികള്‍ കൊള്ളരുതാത്തവരായത്. ലോക്‌സഭ തെരഞ്ഞെടുപ്പുവേളയില്‍ വിജയരാഘവന്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യഹരിദാസിനെതിെര നടത്തിയ ആക്ഷേപങ്ങള്‍ ആരും മറന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ഒൗദ്യോഗികവസതിയിലേക്ക് പോയ കെ.എസ്.യു പ്രവർത്തകരായ പെൺകുട്ടികളെ വനിതാപൊലീസ് ഇല്ലാതെയാണ് തടഞ്ഞത്. യൂനിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ വിദ്യാർഥിയെ എസ്.എഫ്.ഐക്കാര്‍തന്നെ കുത്തിവീഴ്ത്തിയ സംഭവം വെറുമൊരു അടിപിടിക്കേസായി മാത്രം കാണാന്‍ കേരളീയ സമൂഹത്തിന് തിമിരം ബാധിച്ചിട്ടില്ല. എന്നാല്‍, ഇത് കേരളം കണ്ട ഏറ്റവും വലിയ വിദ്യാഭ്യാസകച്ചവടത്തിൻെറയും പി.എസ്.സിയിലെ ജോലിതട്ടിപ്പിൻെറയും ആഴങ്ങളിലേക്ക് പോയിരിക്കുന്നു. ഇതിലെ മുഴുവന്‍ തട്ടിപ്പുകള്‍ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്യുംവരെ വിദ്യാര്‍ഥിസമൂഹം സമരരംഗത്ത് തുടരും. അവര്‍ക്ക് കോണ്‍ഗ്രസിൻെറ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.