തൊടുപുഴ: കെട്ടിട നിർമാണ അനുമതിക്കായി തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് അനാവശ്യ കാലതാമസം ഉണ്ടാകുന്നതായി ലൈസൻസ്ഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്). ഉദ്യോഗസ്ഥരുെടയും ഭരണാധികാരികളുെടയും ധിക്കാരപരമായ സമീപനമാണ് ആന്തൂരിൽ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിലേക്ക് വഴിവെച്ചതെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കെട്ടിടനിർമാണ അനുമതിയുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന ആക്ഷേപങ്ങൾ പുതിയതല്ല. ഉദ്യോഗസ്ഥരുെടയും രാഷ്ട്രീയക്കാരുെടയും ഇടപെടലുകൾ പലപ്പോഴും ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കാറുണ്ട്. നിയമങ്ങൾ വളച്ചൊടിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഇവർ അഴിമതി നടത്തുന്നത്. നിർമാണ മേഖലയിലെ സ്വകാര്യ നിക്ഷേപം കുറയാൻ കാരണം അനാവശ്യ കാലതാമസവും അഴിമതിയുമാണ്. അഴിമതിയും അനാവശ്യ കാലതാമസവും അവസാനിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണം. ഓൺലൈൻ പ്ലാൻ സമർപ്പണ സംവിധാനത്തിൻെറ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് കെ.പി. രാജേന്ദ്രൻ, സെക്രട്ടറി എം.പി. ബാബു, കറസ്‌പോണ്ടൻറ് സെക്രട്ടറി കെ.വൈ. സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു. തൊടുപുഴയിൽ പ്രശ്നോത്തരി മത്സരം തൊടുപുഴ: ജില്ലയിലെ സി.ബി.എസ്.ഇ സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികളെ പങ്കെടുപ്പിച്ച് ആറിന് തൊടുപുഴയിൽ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. രാവിലെ 10.30ന് ഡി പോൾ പബ്ലിക് സ്കൂൾ ഹാളിലാണ് മത്സരം. പി.എൻ. പണിക്കർ അനുസ്മരണ ദേശീയ വായന മാസാചരണത്തിൻെറ ഭാഗമായാണ് പരിപാടി. ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000 എന്നിങ്ങനെ കാഷ് പ്രൈസും സർട്ടിഫിക്കറ്റും പുസ്തകങ്ങളും സമ്മാനമായി നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ പ്രധാനാധ്യാപകൻെറ സാക്ഷ്യപത്രവുമായി എത്തണം. ഫോൺ: 9400252449. ഫൗണ്ടേഷൻ ജില്ല സെക്രട്ടറി ഏലിയാസ് കാവുമറ്റം, ചെയർമാൻ എ.ജെ. തോമസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.