മുടങ്ങനാടൻപുള്ളി രാമൻകുട്ടി അനുസ്മരണം

തൊടുപുഴ: അഖില തിരുവിതാംകൂർ മല അരയ മഹാസഭ സ്ഥാപക പ്രസിഡൻറ് വ്യാഴാഴ്ച രാവിലെ 10ന്‌ മൂലമറ്റം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കും.'സൈബർ സുരക്ഷ' വിഷയത്തിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജ് അസോ. പ്രഫ. ശ്യാംഗോപി ക്ലാസെടുക്കും. വാർത്തസമ്മേളനത്തിൽ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻദാസ് പഴുമല, ട്രഷറർ എം.എ. ഗോപാലൻ എന്നിവർ പങ്കെടുത്തു. ഉത്തരവ് ഭരണഘടന വിരുദ്ധം -ഐക്യ മലഅരയ മഹാസഭ തൊടുപുഴ: പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്ക് നൽകുന്ന സ്കോളർഷിപ്പിന് വരുമാന പരിധി നിശ്ചയിച്ചുകൊണ്ടുള്ള പൊതുവിദ്യാഭ്യാസ വകുപ്പിൻെറ ഉത്തരവ് ഭരണഘടന വിരുദ്ധമാണെന്ന് ഐക്യ മലഅരയ മഹാസഭ. വിദ്യാഭ്യാസ മേഖലയിൽ പട്ടികവർഗ വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ സർക്കാർ തയാറായിട്ടില്ല. പകരം സംവരണാനുകൂല്യങ്ങളിൽ മുന്നാക്കക്കാരെ സഹായിക്കുകയും പിന്നാക്കക്കാരുടെ ആനുകൂല്യങ്ങൾ അട്ടിമറിക്കുകയുമാണ്. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായി പ്രതികരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻദാസ് പഴുമല, ട്രഷറർ എം.ഐ.ഗോപാലൻ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.