Photo in ftp`````` file name`` hajj police women Caption : ഹജ്ജ് അസിസ്റ്റന്റുമാരായി സൗദിയിലേക്ക് തിരിച്ച കേരളത്തിൽ നിന്നുള്ള വനിതാപോലീസുകാരായ നസീമ, റഹിയാനത്ത്, അയ്ഷ, നൂർജഹാൻ, റംല എന്നിവർ ഹസനുൽ ബന്ന ന്യൂഡൽഹി: ഈ വർഷത്തെ ഹജജ് തീർഥാടനത്തിന് ഹജ്ജ് അസിസ്റ്റൻറുമാരായി കേരളാ പോലീസിൽ നിന്ന് അഞ്ച് മുസ്ലിം വനിതകൾ. ഡൽഹിയിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പരിശീലനം പൂർത്തിയാക്കി അഞ്ച് പേരും ബുധനാഴ്ച സൗദിയിലേക്ക് തിരിച്ചു. കരിപ്പൂർ പോലീസ് സ്‌റ്റേഷനിലെ വനിതാ കോൺസ്റ്റബിളും മലപ്പുറംപിങ്ക് പോലിസ് സേനാംഗവുമായ റഹിയാനത്ത്, തലശ്ശേരി സ്‌റ്റേഷനിലെ കോൺസ്റ്റബിൾ ആയിശ. കെ, മട്ടാഞ്ചേരി ടൂറിസ്റ്റ് പോലീസിലെ കോൺസ്റ്റബിൾ റംലു. കെ.എസ്, മുവാറ്റുപുഴ സ്റ്റേഷനിലെ കോൺസ്റ്റബിൾ നസീമ, തൃശൂർ റയിൽവെ പോലീസിലെ നൂർജഹാൻ എന്നിവരാണ് ഹജ്ജ് അസിസ്റ്റൻറുമാരായത്. ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ച ഇവർക്ക് ഹൈദരാബാദിൽ നടന്ന അഭിമുഖത്തിലാണ് ഹജ്ജ് സേവനത്തിന് കേന്ദ്ര സർക്കാറിന്റെ മൂന്ന് മാസത്തെ ഡെപ്യൂട്ടേഷൻ നിയമനം ലഭിച്ചത്. ഇംഗ്ലീഷും ഹിന്ദിയും സാമാന്യമറിയുന്ന അറബി ഭാഷയിൽ അടിസ്ഥാന അറിവുള്ളവരെയാണ് തെരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം രണ്ട് വനിതാ പോലീസുകാരെ ഹജ്ജ് അസിസ്റ്റൻമാരായി അയച്ചത് കേരളമായിരുന്നു. ഈ വർഷം അവരുടെ എണ്ണം ഇരട്ടിയിലേറെയായി. രാജ്യത്ത് ഈ വർഷം ഹജ്ജ് അസിസ്റ്റൻറുമാരായി തെരഞ്ഞെടുക്കപ്പെട്ട വനിതാ പോലീസുകാരിൽ പകുതി പേരെയും നൽകിയ സംസ്ഥാനമെന്ന ഖ്യാതിയും കേരളത്തിനായി. കേരള പോലീസിലെ മുസ്ലിം വനിതകളുടെ പ്രാതിനിധ്യത്തിനുള്ള വലിയ അംഗീകാരവും ത തങ്ങൾക്ക് കിട്ടിയ വലിയ സൗഭാഗ്യവുമായാണ് കരുതുന്നതെന്ന് മലപ്പുറത്ത് നിന്ന് ആദ്യമായി ഹജ്ജ് അസിസ്റ്റന്റായി നിയമിതയായ മലപ്പുറം പിങ്ക് പോലീസിലെ റഹിയാനത്ത് 'മാധ്യമ'ത്തോട് പറഞ്ഞു. പോലീസിലെ മലപ്പുറത്തുകാരിയായ ആദ്യ മുസ്ലിം വനിതയെന്ന നിലയിൽ ദൈവത്തിൻെറ വിളി ലഭിച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും അവർ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.