മുന്‍ഗണന കാര്‍ഡുകള്‍ പിടിച്ചെടുത്തു; 25433 രൂപ പിഴയീടാക്കി

പത്തനംതിട്ട: അടൂര്‍ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ താലൂക്കിൻെറ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില ്‍ അനര്‍ഹമായി കൈവശംെവച്ച 10 മുന്‍ഗണന കാര്‍ഡുകള്‍ പിടിച്ചെടുത്തു. ഇവരില്‍നിന്ന് അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍സാധനങ്ങളുടെ കമ്പോളവിലയായി 25,433 രൂപ ഈടാക്കി. പരിശോധന തുടരുമെന്നും അനര്‍ഹമായി കൈവശം െവച്ചിരിക്കുന്ന മുന്‍ഗണന കാര്‍ഡുകളും ഈ മാസം 30നകം താലൂക്ക് സപ്ലൈ ഓഫിസില്‍ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും ഓഫിസര്‍ എം. അനില്‍ അറിയിച്ചു. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ഹരീഷ് കെ. പിള്ള, ബെറ്റ്‌സി പി. വര്‍ഗീസ്, എം. ഹസീന, പി. സ്മിത എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ശബരിമലയിൽ പ്ലാസ്റ്റിക് നിരോധനം പത്തനംതിട്ട: ശബരിമല സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ കടകളില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയ ഹൈകോടതി ഉത്തരവ് നടപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ പി.ബി. നൂഹ് നിര്‍ദേശം നല്‍കി. ഇക്കാര്യം ഉറപ്പാക്കുന്നതിനു കര്‍ശന പരിശോധന നടത്തണമെന്നും വിധി ലംഘിക്കുന്ന കടകള്‍ പൂട്ടുന്നതിനു നടപടി സ്വീകരിക്കണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.