മീനച്ചിലാറ്റിലേക്ക്​ മറിഞ്ഞ ടോറസ് ലോറി വെള്ളത്തിനടിയിൽ

കോട്ടയം: ഇല്ലിക്കലിൽ മീനച്ചിലാറിൻെറ തീരത്തുകൂടി പോകുന്ന റോഡിൻെറ തിട്ടയടിഞ്ഞ് കരിങ്കല്ലുമായെത്തിയ ടോറസ് ലോറി ആറ്റിൽ പതിച്ചു. കാണാനില്ലാത്തവിധം ലോറി വെള്ളത്തിനടിയിലായി. നവീകരണം നടക്കുന്ന റോഡിലൂെട പോകുന്നതിനിടെ എതിരെ എത്തിയ റോഡ് റോളറിന് സൈഡ് െകാടുക്കുന്നതിനിടെ വശം ഇടിഞ്ഞ് ലോറി മീനച്ചിലാറ്റിലേക്ക് പതിക്കുകയായിരുന്നു. ലോറി പൂർണമായും വെള്ളത്തിൽ മുങ്ങി. മറിയുന്നതിനിടെ ചാടിയതിനാൽ ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു. ചാടുന്നതിനിെട ഡ്രൈവർ എരുമേലി വെൺകുറിഞ്ഞി മാനംമൂഴിയിൽ ദിവാകരൻെറ മകൻ ദീപുവിന് (39) നിസ്സാര പരിക്കേറ്റു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദീപു പ്രഥമശുശ്രൂഷക്കുശേഷം ആശുപത്രി വിട്ടു. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ ഇല്ലിക്കൽ-കുമ്മനം തോരണം റോഡിലെ ഇല്ലിക്കൽ ജുമാമസ്ജിദിന് സമീപമായിരുന്നു അപകടം. സമീപത്തെ നിർമാണ സ്ഥലത്തേക്ക് കരിങ്കല്ലുമായി പോവുകയായിരുന്നു ലോറി. ഇതിനിടെ റോളറിന് സൈഡ് കോടുക്കാൻ ലോറി വശത്തേക്ക് ചേർത്തു. ഇതിനിടെ ആറ്റുതീരം ഇടിഞ്ഞ് ലോറി മറിയുകയായിരുന്നു. നിറയെ കരിങ്കല്ലായതിനാൽ മുങ്ങിതാഴ്ന്ന ലോറി ഇപ്പോൾ പുറത്തുകാണാനാകാത്തവിധം െവള്ളത്തിനടിയിലാണ്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഡ്രൈവറെയും ക്ലീനറെയും ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ തലക്ക് പരിക്കേറ്റ ഡ്രൈവറെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. ടോറസ് ലോറി ആറ്റിൽനിന്ന് വ്യാഴാഴ്ച പുറത്തെടുക്കാനാണ് തീരുമാനം. ഇതിനായി ക്രെയിൻ എത്തിക്കും. സമീപത്തുകൂടി വൈദ്യുതി ലൈൻ കടന്നുപോകുന്നതിനാൽ ഇത് അഴിച്ചശേഷമേ ഉയർത്താൻ കഴിയൂ. വ്യാഴാഴ്ച രാവിലെ ലൈൻ മാറ്റിയശേഷം ലോറി ഉയർത്തുന്ന ജോലികൾ ആരംഭിക്കും. അപകടവിവരമറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി. ഈ റോഡിൻെറ നവീകരണ ജോലികളും നടന്നുവരുകയാണ്. പുതുതായി ടാറിങ് നടത്താൻ നിലവിലുള്ളത് ഇളക്കിമാറ്റിയ നിലയിലാണ്. നിലവിൽ പത്തിലധികം സ്കൂൾ ബസുകൾ ദിവസേന ഇതുവഴി കടന്നുപോകുന്നുണ്ട്. ഓട്ടോയിലടക്കവും കുട്ടികളെ െകാണ്ടുപോകുന്നത് പതിവാണ്. ഈ സമയത്തായിരുന്നു അപകടമെങ്കിൽ അത് വൻ ദുരന്തത്തിൽ കലാശിക്കുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഈഭാഗത്ത് സംരക്ഷണഭിത്തി കെട്ടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.