തെരുവുനായ്ക്കൾ ആടുകളെ കടിച്ചുകൊന്നു

പെരുവ: കീഴൂർ ജാതിക്കാമലയിൽ തെരുവുനായ്ക്കളുടെ ആക്രമണം. രണ്ട് ദിവസങ്ങളിൽ നായ്ക്കൾ നടത്തിയ ആക്രമണത്തിൽ നാല് ആടു കൾ ചത്തു. നിരവധി ആടുകൾക്ക് മുറിവേറ്റു. കീഴൂർ ജാതിക്കാമലയിൽ ഒറ്റകുന്നേൽ മത്തായിയുടെയും മലയിൽ ജോണിൻെറയും രണ്ട് ആടുകളെ വീതമാണ് നായ്ക്കൾ കടിച്ചുകൊന്നത്. ആടുകളുടെ കാലുകളിലെ ഇറച്ചിയും നായ്ക്കൾ കടിച്ചുകീറിയ നിലയിലാണ്. മത്തായിയുടെ ആടുകളുടെ ചെവികൾ നായ്ക്കൾ കടിച്ചെടുത്തുക്കൊണ്ടുപോയി. പത്തോളം നായ്ക്കൾ കൂട്ടമായെത്തിയാണ് ആടുകളെ ആക്രമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.