മേയാൻവിട്ട പശുവിനെ കൊന്ന് ഇറച്ചി കടത്തി

പീരുമേട്: കാട്ടിൽ മേയാൻവിട്ട പശുവിനെ വെടിവെച്ചുകൊന്ന് ഇറച്ചി കടത്തിയതായി പരാതി. ഹെലിബെറിയ എസ്റ്റേറ്റ് തൊഴില ാളി പ്രഭാകരൻെറ പശുവിനെയാണ് കൊന്നത്. പശുവിൻെറ ശരീര അവശിഷ്ടങ്ങൾ ലയത്തിന് സമീപം കാട്ടിൽനിന്ന് കണ്ടെടുത്തു. പീരുമേട് പൊലീസ് അന്വേഷണം ആരംഭിച്ചു. അറസ്റ്റ് ചെയ്തു നെടുങ്കണ്ടം: ഉടുമ്പൻചോല കൂക്കലാർ എസ്റ്റേറ്റിൽ ചാരായം വിറ്റയാളെ ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തു. ഉടുമ്പൻചോല ഏഴാംവാർഡിൽ 108 എ നമ്പർ വീട്ടിൽ തങ്കരാജിനെയാണ് (63) അറസ്റ്റ് ചെയ്തത്. വീട് കേന്ദ്രീകരിച്ചായിരുന്നു മദ്യവ്യാപാരം. രണ്ടര ലിറ്റർ വിദേശമദ്യവും പണവും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.