കാത്തിരിപ്പിന്​ വിരാമം: കോതനല്ലൂരിൽ റെയിൽവേ മേൽപാലം ഉയരുന്നു

കോട്ടയം: നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ കോതനല്ലൂർ റെയിൽവേ മേൽപാലം യാഥാർഥ്യമാകുന്നു. കോട്ടയം-എറണാകുളം പാതയിൽ കുറുപ്പന്തറ-ഏറ്റുമാനൂർ സ്റ്റേഷനുകൾക്ക് മധ്യേ കോതനല്ലൂരിൽ റെയിൽവേ മേൽപാലം നിർമാണത്തിന് കേന്ദ്രസർക്കാറുമായും റെയിൽവേയുമായും ധാരണപത്രം ഒപ്പിടുന്നതിന് മന്ത്രിസഭ അനുമതി നൽകിയതോടെയാണ് മേൽപാലത്തിന് പച്ചക്കൊടിയായത്. കേരള റെയിൽ െഡവലപ്‌മൻെറ് കോർപറേഷൻെറ നേതൃത്വത്തിൽ 27 റോഡ് മേൽപാലങ്ങളുടെ നിർമാണത്തിനാണ് അനുമതി. കോതനല്ലൂരിലെ ഗേറ്റ് നമ്പർ-23ൽ റെയിൽവേ മേൽപാലത്തിനായി തയാറാക്കിയ പദ്ധതി കേരള റെയിൽ െഡവലപ്മൻെറ് കോർപറേഷൻ അംഗീകരിച്ചിരുന്നു. കേരളത്തിലെ റെയിൽവേ മേൽപാല നിർമാണത്തിനായി രൂപവത്കരിച്ച അതോറിറ്റിയാണിത്. മേൽപാലത്തിനായി പഠനം നടത്തി തയാറാക്കിയ രൂപരേഖയും കോർപറേഷൻ അംഗീകരിച്ചു. നിർമാണത്തുകയുടെ 51 ശതമാനം സംസ്ഥാന സർക്കാറും 49ശതമാനം തുക റെയിൽവേയും വഹിക്കും. കോതനല്ലൂർ ജങ്ഷൻ-ചാമക്കാലാ റോഡിലാണ് മേൽപാലത്തിന് അനുമതി. കോർപറേഷൻെറ അറിയിപ്പ് മാഞ്ഞൂർ പ‍ഞ്ചായത്തിൽ അഞ്ചുമാസം മുമ്പ് ലഭിച്ചിരുന്നു. പുതിയപാലം എത്തുന്നതോടെ പ്രദേശത്ത് വികസനവും കൈവരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കിലോമീറ്ററുകൾ ചുറ്റാതെ അതിവേഗം അതിരമ്പുഴ വഴി കോട്ടയത്ത് എത്താമെന്നതാണ് പ്രധാന സവിശേഷത. ഇതിനൊപ്പം ചാമക്കാല, പാറപ്പുറം, മാഞ്ഞൂർ സെൻട്രൽ, മാഞ്ഞൂർ സൗത്ത്, കുറുമുള്ളൂർ എന്നീ പ്രദേശങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ചുറ്റിത്തിരിയാതെ എളുപ്പമാർഗം കോട്ടയം-എറണാകുളം പാതയിലെത്താം. പാതയിരട്ടിപ്പിക്കലിൻെറ ഭാഗമായി മാഞ്ഞൂർ റെയിൽവേ മേൽപാലം നിർമാണത്തിനായി നിലവിലുണ്ടായിരുന്ന പാലം പൊളിച്ചിട്ട് രണ്ടരവർഷമായി. ഇതുവരെയും പാലത്തിൻെറ നിർമാണം പൂർത്തീകരിക്കാനായിട്ടില്ല. എറണാകുളം മുതൽ ഏറ്റുമാനൂർവരെ ഇരട്ടപ്പാതക്കായി പൊതിയിലും ആപ്പാഞ്ചിറയിലും മള്ളിയൂർ റോഡിലും മേൽപാലം പണി പൂർത്തിയായി. കുറുപ്പന്തറയിൽ മേൽപാലത്തിന് സ്ഥലമെടുപ്പ് നടപടി പുരോഗമിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.