മുറികല്ലുംപുറം ഭൂമി പ്രശ്‍നം; സമരം ശക്തമാക്കും -വെൽ​െഫയർപാർട്ടി

മുണ്ടക്കയം: മുറികല്ലുംപുറം നിവാസികളുടെ ഭൂമി അനധികൃതമായി കൈയേറാൻ ശ്രമിക്കുന്ന ഹാരിസണിനെതിരെ സമരം ശക്തമാക്കു മെന്ന് വെൽെഫയർപാർട്ടി. ഗുണ്ടകളെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഹാരിസണ് അനുകൂലമായ നിലപാടാണ് പൊലീസിൻെറയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. വെൽെഫയർപാർട്ടി പൂഞ്ഞാർ മണ്ഡലം പ്രസിഡൻറിനെതിരെയും ഭീഷണി നിലനിൽക്കുകയാണെന്ന് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഭൂസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിക്കുമെന്നും അറിയിച്ചു. സമ്മേളനത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്, ജില്ല പ്രസിഡൻറ് സണ്ണി മാത്യു, ജില്ല ജനറൽ സെക്രട്ടറി പി.എ. നിസാം, സമരസമിതി നേതാവ് സന്ധ്യ, പാർട്ടി ഭൂസമര സമിതി കൺവീനർ ജിനമിത്ര, എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് പ്രഫ. കെ.എ. റഷീദ്, ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ് അർച്ചന പ്രജിത്, പാർട്ടി പൂഞ്ഞാർ മണ്ഡലം പ്രസിഡൻറ് ബൈജു സ്റ്റീഫൻ, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡൻറ് അബ്ദുൽ ജബ്ബാർ തുടങ്ങിയവർ പങ്കെടുക്കും. തുടർ സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് പാർട്ടി കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ കമ്മിറ്റികളുടെ നേതൃത്വത്തിൽ മുറികല്ലുംപുറം ഭൂസമര സഹായസമിതി രൂപവത്കരിക്കാനും തീരുമാനിച്ചതായി പാർട്ടി നേതാക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.