വിദ്യാലയങ്ങൾ ലഹരിവിമുക്തമാക്കുന്നതിന്​ കർശന നടപടി -ജില്ല ​െപാലീസ്​ മേധാവി പി.എസ്​. സാബു

കോട്ടയം: വിദ്യാലയങ്ങൾ ലഹരിവിമുക്തമാക്കുന്നതിന് കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി പി.എസ്. സാ ബു. വെള്ളിയാഴ്ച രാവിലെ 10.30ന് ഔേദ്യാഗിക ചുമതലയേറ്റശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്തെക്കുറിച്ച് നേരത്തേ പരിചയമുള്ളതിനാൽ നിയമപാലനം സുഗമാക്കാനാകും. മറ്റുജില്ലകളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളും സംഭവങ്ങളും കുറവാണ്. പരിചയസമ്പന്നരായ കീഴുദ്യോസ്ഥരുടെ നല്ല ടീമാണ് ഒപ്പമുള്ളത്. കഞ്ചാവ്, ലഹരിമരുന്ന് മാഫിയയാണ് കോട്ടയത്ത് കൂടുതലുള്ളത്. ഇവെയ തടയാൻ ഓപറേഷൻ 'ഗുരുകുലം' അടക്കമുള്ള പല പദ്ധതികളും ജില്ലയിൽ ആവിഷ്കരിച്ചിട്ടുണ്ട്. കഞ്ചാവിൻെറയും ലഹരിയുടെയും ഉപയോഗമുണ്ടെന്ന് സംശയിക്കുന്ന സ്കൂളുകളിൽ നിലവിൽ എക്സൈസ് ഉദ്യോഗസ്ഥരുണ്ട്. അവർക്കൊപ്പം പൊലീസുകാരെയും ചേർത്ത് ലഹരിവിമുക്തമാക്കുന്നതിന് കുടുതൽ നടപടിയുണ്ടാവും. കഞ്ചാവ്-മയക്കുമരുന്ന് കടത്ത് പൂർണമായും തടയുന്നതിന് പ്രത്യേക നിരീക്ഷണമുണ്ടാകും. നഗരത്തിലെ ഗതാഗതക്കുരുക്ക് വലിയപ്രശ്നമാണ്. കഞ്ഞിക്കുഴിയിലെ പ്രശ്നങ്ങൾ പഠിച്ചശേഷം നടപടിയെടുക്കും. ജനങ്ങളും വാഹന ഡ്രൈവർമാരും ഉൾപ്പെടെയുള്ളവർ ഗതാഗത പരിഷ്കരണത്തോട് സഹകരിക്കണം. പത്തനംതിട്ട മക്കപ്പുഴ സ്വദേശിയാണ്. 1987ൽ എസ്.ഐയായി പൊലീസ് സേനയിൽ പ്രവേശിച്ചു. 2018ൽ ഐ.പി.എസ് കിട്ടി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാലക്കാട് എസ്.പിയായിരിക്കെയാണ് കോട്ടയത്തേക്ക് സ്ഥലംമാറ്റം. ഭാര്യ: ആശ. മക്കൾ: ജയലക്ഷ്മി, കണ്ണൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.