ടാർ ചെയ്​തയുടൻ റോഡ്​ കുഴിച്ച്​ ജല അതോറിറ്റി; നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കോൺക്രീറ്റ് ചെയ്തു

കറുകച്ചാൽ: ടാറിങ്ങിനു പിന്നാലെ റോഡ് കുഴിച്ച് ജല അതോറിറ്റി. ഇതിനെതിരെ നാട്ടുകാർ രംഗത്തെത്തിയതോടെ റോഡ് കോൺ ക്രീറ്റ് ചെയ്തു. കഴിഞ്ഞയാഴ്ച നിർമാണം പൂർത്തിയാക്കിയ മാമ്മൂട്-മല്ലപ്പള്ളി റോഡിൽ വളവുകുഴി ഭാഗത്താണ് തിങ്കളാഴ്ച രാത്രി ടാർ ചെയ്ത ഭാഗം മണ്ണുമാന്തി ഉപയോഗിച്ച് കുഴിച്ചത്. സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാരെത്തി നിർമാണം തടഞ്ഞു. രാത്രി പൊലീസെത്തി നാട്ടുകാരും അധികൃതരുമായി നടത്തിയ ചർച്ചക്കൊടുവിൽ കോൺക്രീറ്റ്് ചെയ്തു നൽകാമെന്ന് ജലവിതരണ വകുപ്പ് അറിയിച്ചു. തുടർന്ന് കുഴിച്ച ഭാഗം ചൊവ്വാഴ്ച കോൺക്രീറ്റ്് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.