സ്​കൂൾ തുറക്കൽ: സുരക്ഷാക്രമീകരണവുമായി പൊലീസ്​

കോട്ടയം: സ്കൂൾ തുറക്കലിനോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളുമായി പൊലീസ്. പ്രധാന ജങ്ഷനുകളിലും സ്കൂള്‍ പരിസ രങ്ങളിലും വനിത പൊലീസുദ്യോഗസ്ഥരെ അടക്കം നിയോഗിച്ചതായി പൊലീസ് അറിയിച്ചു. പിടിച്ചുപറി അടക്കം കുറ്റകൃത്യങ്ങള്‍ തടയാൻ സ്പെഷല്‍ സ്ക്വാഡുകളെയും നിയോഗിച്ചു. സ്കൂള്‍ കെട്ടിടങ്ങളുടെയും മതിലുകളുടെയും സുരക്ഷ ഉറപ്പാക്കിയശേഷം മാത്രമേ കുട്ടികളെ ക്ലാസുകളില്‍ ഇരുത്താന്‍ പാടുള്ളൂെവന്ന് സ്കൂള്‍ അധികൃതർക്കും നിർദേശം നൽകി. സ്കൂൾ പരിസരങ്ങളിലെ ലഹരി ഉൽപന്ന വിൽപന തടയാൻ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. വിദ്യാർഥികളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന ബസ് ജീവനക്കാർക്കെതിരെ നടപടിയുണ്ടാകും. എല്ലാ സ്കൂൾ പരിസരത്തും പൊലീസിൻെറ സേവനം ഉറപ്പാക്കും. സ്കൂൾ വാഹനങ്ങൾ അലക്ഷ്യമായി ഓടിക്കുന്നവർക്കെതിരെ കൾശന നടപടിയെടുക്കും. മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാൻ വാഹനപരിശോധന നടത്തും. സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികൾ സമയക്രമീകരണം കർശനമായി പാലിക്കണമെന്നും ജില്ല പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.