ബസിടിച്ച്​ തെറിപ്പിച്ച മ്ലാവ്​ സ്​കൂട്ടറിൽ വന്നിടിച്ചു; യാത്രക്കാരൻ രക്ഷപ്പെട്ടു

ചെറുതോണി: കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുതെറിപ്പിച്ച മ്ലാവ് സ്കൂട്ടറിൽ വന്നിടിച്ച് യാത്രക്കാരൻ തെറിച്ചുവീണെങ്ക ിലും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ചെറുതോണിയിലെ പത്ര ഏജൻറ് ടി.ടി. ബാബുവിനാണ് അപകടം സംഭവിച്ചത്. സ്കൂട്ടറിൽനിന്ന് തെറിച്ച് റോഡരികിൽ വീണ ബാബുവിനെ ജില്ല ആശുപത്രിയിൽ എത്തിച്ച് ശുശ്രൂഷ നൽകി. ശരീരത്തിന് ചതവുെണ്ടങ്കിലും പരിക്ക് ഗുരുതരമല്ല. തിങ്കളാഴ്ച രാവിലെ ഏഴിന് ഇടുക്കി പാർക്കിന് സമീപത്തായിരുന്നു സംഭവം. ഇടുക്കി ടൗണിൽ പത്രവിതരണം കഴിഞ്ഞ് സ്കൂട്ടറിൽ ചെറുതോണി ടൗണിലേക്ക് വരുകയായിരുന്നു ബാബു. ഈ സമയം ചെറുതോണിയിൽനിന്ന് കട്ടപ്പനയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുന്നിലേക്ക് റോഡിൻെറ വശത്തുനിന്ന് കൂറ്റൻ മ്ലാവ് എടുത്ത് ചാടി. ബസിൽ ഇടിച്ച മ്ലാവ് തെറിച്ച് ബാബുവിൻെറ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബാബുവും സ്കൂട്ടറും പത്രക്കെട്ടുകളും മീറ്ററുകൾക്ക് അകലെ തെറിച്ചുവീണു. സ്കൂട്ടറിൻെറ മുൻവശം തകർന്നു. അതുവഴി വന്ന കാറിലാണ് ബാബുവിനെ ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ മ്ലാവ് സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.