നിപ വൈറസ്: ജില്ലയിലും ജാഗ്രത

തൊടുപുഴ: തൊടുപുഴക്കടുത്ത് സ്വകാര്യ കോളജിലെ വിദ്യാർഥിക്ക് നിപ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് ജില്ലയിൽ ജാഗ് രത. രാവിലെ മുതൽ തൊടുപുഴയിൽനിന്നാണ് രോഗം പിടിപെട്ടതെന്ന തരത്തിൽ സ്ഥിരീകരിക്കാത്ത വാർത്തകൾ വന്നതിനെ തുടർന്ന് ജനങ്ങൾ ആശങ്കയിലും ഭീതയിലുമായിരുന്നു. തിങ്കളാഴ്ച ഉച്ചക്കു ശേഷമാണ് വിദ്യാർഥി പഠിക്കുന്ന കോളജിന് പരിസരത്തുള്ളവർ പോലും സംഭവമറിയുന്നത്. ഇതിനിടെ രാവിലെ പത്തോടെ ഇടുക്കി ഡി.എം.ഒ ഡോ. എൻ. പ്രിയയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം കോളജിലെത്തി മടങ്ങിയിരുന്നു. ഉച്ചയോടെ ഡെപ്യൂട്ടി ഡി.എം.ഒ പി.കെ. സുഷമയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം പരിശോധന നടത്താൻ വിദ്യാർഥി താമസിച്ചിരുന്ന വാടകവീട്ടിലെത്തുമെന്ന വിവരത്തെ തുടർന്ന് ഉച്ചയോടെ പത്ര-ദൃശ്യമാധ്യമങ്ങൾ കൂട്ടമായെത്തിയപ്പോഴാണ് പലരും വിവരം അറിയുന്നത്. വിദ്യാർഥി താമസിച്ചിരുന്ന വീട് കണ്ടെത്താൻ അൽപം ബുദ്ധിമുട്ടി. വിദ്യാർഥികൾ താമസിക്കുന്ന പ്രദേശത്തെ വാടകവീടുകളെ ചുറ്റിപ്പറ്റിയും അഭ്യൂഹങ്ങളുണ്ടായി. ഒടുവിൽ മൂന്ന് മണിയോടെ കോളജിൻെറ സഹായത്തോടെ മെഡിക്കൽ സംഘം യഥാർഥ വാടകവീട്ടിലെത്തി. വീട്ടുടമയോട് ഡെപ്യൂട്ടി ഡി.എം.ഒ വിവരങ്ങൾ തിരക്കി. തുടർന്ന് സമീപവാസികളുമായും സംസാരിച്ചു. വീടിൻെറ പരിസരങ്ങളും കിണറും സംഘം പരിശോധിച്ചു. പരിശോധനയിൽ സമീപവാസികൾക്കോ വീട്ടിൽ താമസിച്ചിരുന്ന മറ്റ് വിദ്യാർഥികൾക്കോ പനി ഇല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡെപ്യൂട്ടി ഡി.എം.ഒ പി.കെ. സുഷമ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.