ഫിനിഷിങ്​ പോയിൻറി​െലത്താത്ത സ്വപ്​നമായി സ്​റ്റേഡിയം

നെടുങ്കണ്ടം: കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സ്റ്റേഡിയമെന്ന സ്വപ്നത്തിന് വർഷങ്ങളുടെ പഴക്കം. ജില്ലയിൽ ഏറ്റവും അധികം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണ് മുണ്ടിയെരുമയിലെ കല്ലാർ ഗവ. സ്കൂൾ. പാഠ്യ, കലാ, കായിക രംഗത്ത് മികച്ചുനിൽക്കുന്ന സർക്കാർ വിദ്യാലയമാണിത്. സ്കൂളിൻെറ ഭൗതികസൗഹചര്യങ്ങൾ മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമ്പോഴും കായിക പരിശീലനത്തിന് മതിയായ സൗകര്യങ്ങളില്ല. ജില്ലയിൽ നിലവാരമുള്ള ഇൻഡോർ സ്റ്റേഡിയമോ, സിന്തറ്റിക് ട്രാക്കോ ഇല്ല. 400 മീറ്റർ മൺട്രാക്കുള്ള മൈതാനം പോലുമില്ല. ഇതിനാൽ ഗ്രാമീണ മേഖലയിലെ വിദ്യാർഥികളിൽ അന്തർലീനമായ കായിക മികവ് കണ്ടെത്താനോ േപ്രാത്സാഹിപ്പിക്കാനോ കഴിയാതെ പോകുന്നു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മുന്നേറുന്ന ജന്മന കരുത്തുറ്റ കായികശേഷി പ്രകടമാക്കുന്ന ഒരു ജനതയോടാണ് ഈ അവഗണന. കായിക മേഖലയിൽ ഇടുക്കിയിലെ കുട്ടികൾ അന്യനാടുകൾക്ക് വേണ്ടി മെഡലുകൾ വാരിക്കൂട്ടാൻ കാരണം ഈ കായികക്ഷമതയാണ്. ഹൈറേഞ്ച് രാജ്യാന്തര നിലവാരമുള്ള കായികതാരങ്ങളുടെ അക്ഷയഖനികൂടിയാണ്. ഇത് വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ ജനപ്രതിനിധികളടക്കം രംഗത്ത് വരണമെന്നാണ് ആവശ്യമുയരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.