കെവിൻ കേസ്: എസ്.ഐയെ തിരിച്ചെടുത്തത് കൊടുംവഞ്ചന -ജോഷി ഫിലിപ്പ്

കോട്ടയം: ദുരഭിമാനക്കൊലക്കുള്ള എല്ലാ ഒത്താശയും ചെയ്തുകൊടുത്തതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ അന്വഷണത്തിൽ കണ്ടെത്തിയ എസ്.ഐയെ കൊലപാതക വാർഷിക ദിനത്തിൽ തിരിച്ചെടുത്ത സർക്കാർ നടപടി വൻ രാഷ്ട്രീയ സ്വാധീനം മൂലമാണന്ന് ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ് ആരോപിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉൾപ്പെട്ട ഈ കേസ് തുടക്കം മുതൽ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നത്. കേസ് ജനശ്രദ്ധയാകർഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും കോൺഗ്രസ് നേതാക്കളും പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ സമരംകൊണ്ടുമാത്രമാണ്. എസ്.ഐയെ തിരികെയെടുത്ത നടപടി ഉടൻ പിൻവലിച്ചില്ലെങ്കിൽ കോൺഗ്രസിൻെറ നേതൃത്വത്തിൽ ശക്തമായ ബഹുജന പ്രക്ഷോഭമാരംഭിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ് പറഞ്ഞു. സൗജന്യ തൊഴിൽ പരിശീലനം മുണ്ടക്കയം: തദ്ദേശ സ്വയംഭരണ വകുപ്പും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും മുണ്ടക്കയം കുടുംബശ്രീ ഓഫിസിൽ െവച്ചു കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ തൊഴിൽ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. സോഫ്റ്റ്‌വെയർ ഡെവലപ്പർ തസ്തികയിൽ പരിശീലനവും തുടർന്ന് ജോലിയും ലഭ്യമാക്കും. എം.ടെക്, എം.സി.എ, ബി.ടെക്, ബി.സി.എ, ബി.എസ്സി, ബി.ഇ യോഗ്യതയുള്ള ക്രിസ്ത്യൻ, മുസ്ലിം, എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തിൽപെട്ടവർക്കാണ് പ്രവേശനം. താൽപര്യമുള്ള കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പരിധിയിലുള്ള ഉദ്യോഗാർഥികൾക്ക് വെള്ളിയാഴ്ച മുണ്ടക്കയം കുടുംബശ്രീ ഓഫിസിൽ നടക്കുന്ന സെലക്ഷനിൽ പങ്കെടുക്കാം. ഫോൺ: 9074717322.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.