ജോസഫ്​ അച്ചടക്കലംഘനം നടത്തി -റോഷി അഗസ്​റ്റ്യൻ

കോട്ടയം: പി.ജെ. ജോസഫിനെ ചെയർമാനായും ജോയ് എബ്രഹാമിനെ ജനറൽ സെക്രട്ടറിയായും അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് പക്ഷം തെരഞ്ഞെടുപ്പ് കമീഷന് കൊടുത്ത കത്ത് പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമാണെന്ന് റോഷി അഗസ്റ്റ്യൻ എം.എൽ.എ. കത്ത് കൊടുത്തോയെന്ന് ജോസഫിനോട് ചോദിക്കും. ജോസഫ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും കത്ത് കൊടുത്തെങ്കിൽ ഗുരുതര അച്ചടക്ക ലംഘനമാണെന്നും റോഷി മുന്നറിയിപ്പ് നൽകി. ചെയര്‍മാനെയും സെക്രട്ടറിയെയും നിയമിെച്ചന്ന് ജോസഫ് തെരഞ്ഞെടുപ്പ് കമീഷന് കത്ത് നല്‍കിയെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറി‌ഞ്ഞത്. പാര്‍ലമൻെററി പാര്‍ട്ടി യോഗം വിളിച്ച് സമവായം ഉണ്ടാക്കുംമുമ്പ് അത്തരമൊരു തീരുമാനം എടുത്തെങ്കില്‍ ശരിയല്ല. സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കണം. ചെയർമാനെ തെരഞ്ഞെടുക്കാനുള്ള അധികാരം സംസ്ഥാന കമ്മിറ്റിക്കാണെന്നും റോഷി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.